ഫോം തുടര്‍ന്ന് ലോറ, ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക

ഈ ടൂര്‍ണ്ണമെന്റിലുടനീളം കണ്ടത് പോലെ ലോറ വോള്‍വാര്‍ഡടും സൂനേ ലൂസും ഫോം കണ്ടത്തെിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ്.

ലിസെല്ലേ ലീ – ലോറ സഖ്യം 88 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം 36 റൺസ് നേടിയ ലീ മടങ്ങുകയും 15 റൺസ് നേടിയ ലാറ ഗുഡോളിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 118/2 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് 91 റൺസ് കൂട്ടുകെട്ട് നേടി ലോറ – സൂനേ ലൂസ് സഖ്യം ദക്ഷിണാഫ്രിക്കയെ തിരിച്ച് ട്രാക്കിലാക്കുകയായിരുന്നു. എന്നാൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ ഇരു താരങ്ങളെയും ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തടുത്ത ഓവറുകളിൽ നഷ്ടമാകുകയായിരുന്നു.

ലോറ 90 റൺസ് നേടി പുറത്തായപ്പോള്‍ ലൂസ് 52 രൺസാണ് നേടിയത്. മിഗ്നൺ ഡു പ്രീസ്(14), മാരിസാന്നേ കാപ്പ്(30*), ച്ലോ ട്രയൺ(17*) എന്നിവർ ചേർന്ന് ആണ് ടീമിന്റെ സ്കോർ 271 റൺസിലേക്ക് എത്തിച്ചത്. 25 പന്തിൽ 43 റൺസാണ് ആറാം വിക്കറ്റിൽ കാപ്പ് – ട്രയൺ കൂട്ടുകെട്ട് നേടിയത്.

വീണ്ടും ത്രില്ല‍ർ, വീണ്ടും തോൽവിയേറ്റ് വാങ്ങി ന്യൂസിലാണ്ട്, ഇത്തവണ ദക്ഷിണാഫ്രിക്ക വക

ആതിഥേയരായ ന്യൂസിലാണ്ടിന് വനിത ഏകദിന ലോകകപ്പിൽ വീണ്ടും തിരിച്ചടി. ഇന്ന് നടന്ന ത്രില്ല‍‍ർ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കവെയാണ് ന്യൂസിലാണ്ടിനെതിരെ 2 വിക്കറ്റ് വിജയം നേടിയത്.

ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ നാലാം ജയം ആയിരുന്നു ഇന്നത്തേത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 228 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 49.3 ഓവറിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം സ്വന്തമാക്കി.

67 റൺസ് നേടിയ ലോറ വോള്‍വാ‍ർ‍‍‍ഡ്ടും 51 റൺസ് നേടി സൂനേ ലൂസും ദക്ഷിണാഫ്രിക്കയെ 161/2 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചുവെങ്കിലും അമേലിയ കെര്‍ വീണ്ടും മത്സരത്തിലേക്ക് ന്യൂസിലാണ്ടിനെ തിരികെ കൊണ്ടുവരുന്ന കാഴ്ചയാണ് കണ്ടത്.

Nzwomen

ലോറയെയും മിഗ്നൺ ഡു പ്രീസിനെയും അടുത്തടുത്ത ഓവറുകളിൽ അമേലിയ കെര്‍ പുറത്താക്കിയപ്പോള്‍ സൂനേ ലൂസിന്റെ വിക്കറ്റ് ഹന്നാ റോ നേടി. 170/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ പിന്നീട് മരിസാന്നേ കാപ്പിന്റെ ഇന്നിംഗ്സ് ആണ് മുന്നോട്ട് നയിച്ചത്.

12 പന്തിൽ 14 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഷബ്നിം ഇസ്മൈലിന്റെ വിക്കറ്റ് 49ാം ഓവറിന്റെ രണ്ടാം ഓവറിൽ നഷ്ടമായപ്പോള്‍ കാപ്പ് ഓവറിൽ നിന്ന് ബൗണ്ടറി നേടി ലക്ഷ്യം ഒരോവറിൽ 6 ആക്കി മാറ്റി.

അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ കാപ്പ് ലക്ഷ്യം രണ്ട് റൺസായി കുറച്ചു. അടുത്ത രണ്ട് പന്തുകളിൽ രണ്ട് സിംഗിളുകള്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വിജയം ഉറപ്പായി. ന്യൂസിലാണ്ടിനായി അമേലിയ കെര്‍ മൂന്ന് വിക്കറ്റും ഫ്രാന്‍സസ് മക്കേ രണ്ട് വിക്കറ്റും നേടിയെങ്കിലും 34 റൺസുമായി പുറത്താകാതെ നിന്ന മരിസാന്നേ കാപ്പ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി.

ആദ്യ ജയം സ്വന്തമാക്കുവാന്‍ പാക്കിസ്ഥാൻ നേടേണ്ടത് 224 റൺസ്

പാക്കിസ്ഥാനെതിരെ വനിത ലോകകപ്പിൽ 223 റൺസ് നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.

75 റൺസ് നേടിയ ലോറ വോല്‍വാര്‍ഡടും 62 റൺസ് നേടി സുനേ ലൂസുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങിയത്. 21/2 എന്ന നിലയിലേക്ക് വീണ ടീമിനെ ഈ കൂട്ടുകെട്ട് 89 റൺസുമായി മുന്നോട്ട് നയിച്ചു. എന്നാൽ ഗുലാം ഫാത്തിമ ഇരട്ട പ്രഹരമേല്പിച്ചപ്പോള്‍ 110/2 എന്ന നിലയിൽ നിന്ന് 110/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു.

ച്ലോ ട്രയൺ 31 റൺസ് നേടിയപ്പോള്‍ ഗുലാം ഫാത്തിമയും ഫാത്തിമ സനയും പാക്കിസ്ഥാനായി 3 വീതം വിക്കറ്റ് നേടി.

സൂനേ ലൂസ് ദക്ഷിണാഫ്രിക്കന്‍ നായിക

വെസ്റ്റിന്‍ഡീസിനെതിരെയഉള്ള ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ സൂനേ ലൂസ് നയിക്കും. 5 മത്സരങ്ങളുടെ പരമ്പരയ്ക്കായി 18 അംഗ സംഘത്തെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 28ന് ആണ് പരമ്പര ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങളായ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക്, ലിസെല്ലേ ലീ എന്നിവരുടെ സേവനമില്ലാതെയാണ് ടീം എത്തുന്നത്.

ച്ലോ ട്രയൺ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇതിന് മുമ്പ് കഴിഞ്ഞ ഓഗസ്റ്റിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 4-1ന് ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയം.

ദക്ഷിണാഫ്രിക്ക : Sune Luus (c), Chloe Tryon (vc), Andrie Steyn, Anneke Bosch, Ayabonga Khaka, Lara Goodall , Laura Wolvaardt, Marizanne Kapp, Masabata Klaas, Mignon du Preez, Nadine de Klerk, Nonkululeko Mlaba, Raisibe Ntozakhe, Shabnim Ismail, Sinalo Jafta, Tazmin Brits, Trisha Chetty, Tumi Sekhukhune

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പര വിജയം ദക്ഷിണാഫ്രിക്കയുടെ ഭാവിയ്ക്ക് ഏറെ ഗുണപ്രദമാകും – സൂനേ ലൂസ്

വലിയ താരങ്ങളില്ലാതെ ഇന്ത്യയില്‍ വന്ന് ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കുവാന്‍ ഈ പരമ്പരയിലൂടെ സാധിച്ചുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ സൂനേ ലൂസ്. സ്ഥിരം ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക്, ഓള്‍റൗണ്ടര്‍ ച്ലോ ട്രയോണ്‍ എന്നിവരുടെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ പരമ്പര വിജയം.

ഇന്ത്യയ്ക്കെതിരെ ഏകദിനത്തില്‍ 4-1ന്റെ വിജയവും ചരിത്രത്തില്‍ ആദ്യമായി ടി20 പരമ്പരയും വിജയിച്ചാണ് ദക്ഷിണാഫ്രിക്ക മിന്നും പ്രകടനം കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയുടെ ഭാവിയ്ക്ക് ഗുണകരമായ ഒരു പരമ്പരയായിരുന്നു ഇന്ത്യയിലേതെന്ന് സൂനേ ലൂസ് പറഞ്ഞ്. ഒരു ദിവസം മരിസാനെ കാപ്പ്, ഷബ്നിം ഇസ്മൈല്‍, ലിസെല്ലേ ലീ എന്നിവരെ കളിപ്പിക്കുവാന്‍ ആവുന്നില്ലെങ്കില്‍ അവര്‍ക്ക് പകരം ടീമില്‍ വേറെ താരങ്ങളുണ്ടെന്ന് തെളിയിക്കുവാന്‍ ഈ സംഘത്തിന് ആയി എന്നും സൂനേ ലൂസ് വ്യക്തമാക്കി.

ഇന്ത്യയുടെ തോല്‍വി തുടരുന്നു, ടി20യിലും പരാജയം

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരെ ടി20യിലും വിജയം. ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരവും വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 130/6 എന്ന സ്കോറിന് ഒതുക്കിയ ശേഷം 19.1 ഓവറില്‍ 133 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ വിജയം. 2 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

66 റണ്‍സുമായി അന്നേ ബോഷ് പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ സുനേ ലൂസ് 43 റണ്‍സ് നേടി. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡിയും ഹര്‍ലീന്‍ ഡിയോളും ഓരോ വിക്കറ്റ് വീതം നേടി.

41 ഓവറില്‍ 157ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ശക്തമായ ബൗളിംഗ് പ്രകടനുമായി ഇന്ത്യ. ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗായ്ക്വാഡും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

49 റണ്‍സ് നേടിയ ലാറ ഗൂഡോള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ സൂനേ ലൂസ് 36 റണ്‍സ് നേടി. ജൂലന്‍ ഗോസ്വാമി നാലും രാജേശ്വരി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മാനസി ജോഷി രണ്ട് വിക്കറ്റ് നേടി.

ലോക്ഡൗണിന് ശേഷം ഇന്ത്യ കളത്തിലിറങ്ങിയിട്ടില്ല എന്നത് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകുമെന്ന് സൂനെ ലൂസ്

ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ ഉണ്ടെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ സൂനെ ലൂസ്. ലോക്ക്ഡൗണിന് ശേഷം ഇന്ത്യ തങ്ങളുടെ ആദ്യ പരമ്പരയ്ക്കായാണ് ഇറങ്ങുന്നതെങ്കില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയില്‍ കളിച്ച് ഏകദിന പരമ്പര 3-0നും ടി20 2-1നും നേടിയിരുന്നു. അതേ സമയം ഇന്ത്യയാകട്ടെ 2019 നവംബറിന് ശേഷം ആദ്യമായാണ് ഏകദിന മത്സരത്തിനിറങ്ങുന്നത്.

മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍ പോലുള്ള മുന്‍ നിര താരങ്ങളുണ്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്നും അതേ സമയം ദക്ഷിണാഫ്രിക്കയ്ക്ക് പാക്കിസ്ഥാന്‍ പരമ്പര കളിച്ചതിന്റെ ആനുകൂല്യം ഉണ്ടെന്നും സൂനെ ലൂസ് പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് തയ്യാറെടുപ്പുകളുടെ ആരംഭത്തിന് പറ്റിയതാണ് ഈ പരമ്പര എന്നും സൂനെ ലൂസ് വ്യക്തമാക്കി. അടുത്തടുത്ത് രണ്ട് പരമ്പരകള്‍ കളിക്കാനാകുന്നത് ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യുമെന്ന് ലൂസ് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ സൂനെ ലൂസ് നയിക്കും

പാക്കിസ്ഥാന്‍ വനിതകളെ നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സംഘത്തെ സൂനെ ലൂസ് നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് പരിക്കേറ്റ് പരമ്പരയില്‍ കളിക്കാത്തതിനാലാണ് ഈ ചുമതല ലൂസിനെ തേടിയെത്തുന്നത്. ഏകദിനത്തിലും ടി20യിലും സൂനെ ലൂസ് ആണ് ദക്ഷിണാഫ്രിക്കന്‍ നായിക.

ജനുവരി 20ന് ആണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരി 29ന് ടി20 പരമ്പര ആരംഭിയ്ക്കും. ഡര്‍ബനിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡ് : Sune Luus (C), Laura Wolvaardt, Trisha Chetty (WK), Mignon du Preez, Shabnim Ismail, Lizelle Lee, Ayabonga Khaka, Masabata Klaas, Nadine de Klerk, Tumi Sekhukhune, Sinalo Jafta, Marizanne Kapp, Lara Goodall, Nondumiso Shangase, Nonkululeko Mlaba, Faye Tunnicliffe, Anneke Bosch, Tazmin Brits.

Exit mobile version