ശ്രീലങ്കയുടെ ഡിക്ലറേഷന്‍, വിന്‍ഡീസിന് 297 റൺസ് വിജയ ലക്ഷ്യം

39 റൺസ് നേടിയ ലസിത് എംബുല്‍ദേനിയ പുറത്തായതോടെ 345/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക. ഇന്ന് 124 റൺസ് 9ാം വിക്കറ്റ് കൂട്ടുകെട്ടിന് ഹോള്‍ഡര്‍ ആണ് അവസാനം കുറിച്ചത്. ലസിത് 39 റൺസ് നേടിയപ്പോള്‍ 155 റൺസുമായി ധനന്‍ജയ പുറത്താകാതെ നിന്നു.

വിന്‍ഡീസിന് മുന്നിൽ 297 റൺസിന്റെ വിജയ ലക്ഷ്യമാണ് ലങ്ക മുന്നോട്ട് വെച്ചത്. ഇന്നത്തെ കളി ആരംഭിച്ച് മൂന്നാം ഓവറിലാണ് എംബുല്‍ദേനിയ പുറത്തായത്.

രണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാരുടെ തേരോട്ടം, അനായാസ ജയവുമായി ഇംഗ്ലണ്ട്

ഗോളിലെ രണ്ടാം ടെസ്റ്റില്‍ ചെറിയ ലീഡ് ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയോടെ വഴങ്ങേണ്ടി വന്നുവെങ്കിലും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ശ്രീലങ്കയെ വെറും 126 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ രണ്ടാം ടെസ്റ്റിലും വിജയം പിടിയിലൊതുക്കി ഇംഗ്ലണ്ട്. എംബുല്‍ദേനിയ ഒമ്പതാമനായി ഇറങ്ങി 40 റണ്‍സ് നേടിയതാണ് ലങ്കയെ 126 റണ്‍സിലേക്ക് എത്തുവാന്‍ സഹായിച്ചത്.

Joeroot

ഇംഗ്ലണ്ടിനായി ജാക്ക് ലീഷും ഡൊമിനിക് ബെസ്സും നാല് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോ റൂട്ടിനും രണ്ട് വിക്കറ്റ് ലഭിച്ചു. ലക്ഷ്യമായ 164 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് നേടിയത്. ഡൊമിനിക് സിബ്ലേ പുറത്താകതെ 56 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‍ലര്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയയാണ് നാലില്‍ മൂന്ന് വിക്കറ്റും നേടിയത്.

ജോ റൂട്ടും വീണു, ലങ്ക ലീഡിനരികെ

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സാണ് നേടാനായത്. ജോ റൂട്ടിന്റെ 186 റണ്‍സ് ഒറ്റയാന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ഒരു വിക്കറ്റ് അവശേഷിക്കെ ഇംഗ്ലണ്ടിന് ശ്രീലങ്കയുടെ സ്കോറിനൊപ്പമെത്തുവാന്‍ 42 റണ്‍സ് കൂടി നേടണം.

ലസിത് എംബുല്‍ദേനിയയുടെ ഏഴ് വിക്കറ്റ് നേട്ടമാണ് ലങ്കയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിയത്. ജോസ് ബട‍്ലര്‍ 55 റണ്‍സ് നേടിയപ്പോള്‍ ഡൊമിനിക് ബെസ്സ് 32 റണ്‍സ് നേടി.

എംബുല്‍ദേനിയയ്ക്ക് അഞ്ച് വിക്കറ്റ്, ശ്രീലങ്കയ്ക്ക് മേല്‍ക്കൈ

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയുടെ 381 റണ്‍സ് ചേസ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 252/6 എന്ന നിലയില്‍. ജോ റൂട്ട് പുറത്താകാതെ 137 റണ്‍സ് നേടിയതിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഈ സ്കോറിലേക്ക് എത്തിയത്. ശ്രീലങ്കയുടെ സ്കോറിന് ഒപ്പമെത്തുവാന്‍ ഇംഗ്ലണ്ട് ഇനിയും 129 റണ്‍സ് കൂടി നേടണം. കൈവശമുള്ളത് വെറും 6 വിക്കറ്റ്.

സാം കറനെ പുറത്താക്കി എംബുല്‍ദേനിയ മത്സരത്തിലെ തന്റെ അഞ്ചാം വിക്കറ്റ് നേടിയതോടെ അമ്പയര്‍മാര്‍ രണ്ടാം സെഷന്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. രമേശ് മെന്‍ഡിസ് 55 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടി.

റൂട്ടിന് ശതകം, ഇംഗ്ലണ്ട് പൊരുതുന്നു, എംബുല്‍ദേനിയയ്ക്ക് നാല് വിക്കറ്റ്

ജോ റൂട്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. 98/2 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 28 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയുടെ വിക്കറ്റാണ് നഷ്ടമായത്. 18 റണ്‍സ് കൂടി നേടുന്നതിനിടെയാണ് ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റ് കൂട്ടകെട്ടിനെ എംബുല്‍ദേനിയ തകര്‍ത്തത്. റൂട്ടും ബൈര്‍സ്റ്റോയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 109 റണ്‍സാണ് നേടിയത്.

അധികം വൈകാതെ ഡാനിയേല്‍ ലോറന്‍സിനെയും പുറത്താക്കി എംബുല്‍ദേനിയ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയെങ്കിലും ജോ റൂട്ട് തന്റെ ശതകം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.

രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 181/4 നിലയിലാണ്. 105 റണ്‍സുമായി ജോ റൂട്ടും 30 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം, ജോ റൂട്ടിന് അര്‍ദ്ധ ശതകം

ശ്രീലങ്കയെ 381 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 98 റണ്‍സ് നേടി ഇംഗ്ലണ്ട്. ആദ്യ മത്സരത്തിലേത് പോലെ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് 5/2 എന്ന നിലയിലേക്ക് വീണിരുന്നു. ലസിത് എംബുല്‍ദേനിയയാണ് ഡൊമിനിക് സിബ്ലേയെയും സാക്ക് ക്രോളിയെയും പുറത്താക്കിയത്.

അതിന് ശേഷം അപരാജിതമായ 93 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ രണ്ടാം ദിവസത്തില്‍ തിരിച്ചുവരവിന് സഹായിച്ചത് ജോ റൂട്ട് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ടാണ്. ജോ റൂട്ട് 67 റണ്‍സും ജോണി ബൈര്‍സ്റ്റോ 24 റണ്‍സും നേടിയിട്ടുണ്ട്.

ഇരട്ട ശതകം നേടി ജോ റൂട്ട്, ഇംഗ്ലണ്ടിന് 289 റണ്‍സ് ലീഡ്

ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ആദ്യ ടെസ്റ്റില്‍ മികച്ച സ്കോര്‍. 421 റണ്‍സാണ് ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. 228 റണ്‍സ് നേടിയ ജോ റൂട്ട് അവസാന വിക്കറ്റായി പുറത്താകുകയായിരുന്നു. ജോസ് ബട്‍ലര്‍ 30 റണ്‍സ് നേടിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡ് 11 റണ്‍സും നേടി പുറത്താകാതെ നിന്നു.

 

320/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അവശേഷിക്കുന്ന ആറ് വിക്കറ്റ് 101 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടപ്പെടുകയായിരുന്നു. ജോ റൂട്ട് തന്റെ ഇരട്ട ശതകം നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകളുമായി ശ്രീലങ്ക ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുകയായിരുന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍രുവന്‍ പെരേര നാലും ലസിത് എംബുല്‍ദേനിയ മൂന്നും വിക്കറ്റ് നേടി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി.

റൂട്ടിന് ശതകം, ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്

ശ്രീലങ്കയെ 135 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയ ശേഷം ഒന്നാം ദിവസം 127/2 എന്ന നിലയില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് 4 റണ്‍സ് കൂടി നേടുന്നതിനിടെ രണ്ടാം ദിവസം ജോണി‍ ബൈര്‍സ്റ്റോയെ നഷ്ടമായെങ്കിലും ജോ റൂട്ടും അരങ്ങേറ്റക്കാരന്‍ ഡാനിയേല്‍ ലോറന്‍സും ചേര്‍ന്ന് ടീമിനെ മികച്ച ലീഡിലേക്ക് നയിച്ചു. 80 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 141 റണ്‍സ് ലീഡോടു കൂടി 276/3 എന്ന നിലയിലാണ്. ജോണി ബൈര്‍സ്റ്റോയുടെ(47) വിക്കറ്റ് എംബുല്‍ദേനിയയ്ക്കാണ്. ഇന്നിംഗ്സിലെ തന്റെ മൂന്നാം വിക്കറ്റാണ് താരം നേടിയത്.

138 റണ്‍സുമായി ജോ റൂട്ടും 67 റണ്‍സ് നേടി ഡാനിയേല്‍ ലോറന്‍സുമാണ് നാലാം വിക്കറ്റില്‍ 145 റണ്‍സുമായി ഇംഗ്ലണ്ടിന് വേണ്ടി നിലയുറപ്പിച്ചിട്ടുള്ളത്.

ഇംഗ്ലണ്ടിനെ ലീഡിന് തൊട്ടരികിലെത്തിച്ച് ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 127/2 എന്ന നിലയില്‍. ശ്രീലങ്കയെ 135 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ജോ റൂട്ട് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടീമിനെ ശ്രീലങ്കയുടെ സ്കോറിന് എട്ട് റണ്‍സ് പുറകിലായി എത്തിച്ചു.

17/2 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിന് വേണ്ടി മൂന്നാം വിക്കറ്റില്‍ 110 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 66 റണ്‍സുമായി ജോ റൂട്ടും 47 റണ്‍സ് നേടി ജോണി ബൈര്‍സ്റ്റോയും മികച്ച നിലയിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചപ്പോള്‍ ലങ്കയ്ക്ക് വേണ്ടി ലസിത് എംബുല്‍ദേനിയ രണ്ട് വിക്കറ്റും വീഴ്ത്തി. സാക്ക് ക്രോളി(9), ഡൊമിനിക് സിബ്ലേ എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

കറാച്ചിയില്‍ പാക്കിസ്ഥാനെ കറക്കി വീഴ്ത്തി ശ്രീലങ്ക

കറാച്ചിയില്‍ ഇന്നാരംഭിച്ച പാക്കിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ തകര്‍ന്ന് വീണ് ആതിഥേയര്‍. ശ്രീലങ്കയുടെ ലഹിരു കുമരയും ലസിത് എംബുല്‍ദേനിയയും പാക് ബാറ്റ്സ്മാന്മാരെ വെട്ടം കറക്കിയപ്പോള്‍ 59.3 ഓവറില്‍ പാക്കിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഈ രണ്ട് ശ്രീലങ്കന്‍ ബൗളര്‍മാര്‍ 4 വീതം വിക്കറ്റ് നേടിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്.

60 റണ്‍സ് നേടിയ ബാബര്‍ അസവും 63 റണ്‍സ് നേടി ആസാദ് ഷഫീക്കും ക്രീസിലുണ്ടായിരുന്ന സമയത്ത് മാത്രമാണ് മത്സരത്തില്‍ പാക്കിസ്ഥാന് പ്രതീക്ഷയുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് 102 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളാരും ഇവരെ പിന്തുണച്ചില്ല. ഓപ്പണര്‍ ആബിദ് അലി 38 റണ്‍സ് നേടി. വിശ്വ ഫെര്‍ണാണ്ടോയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

രണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസ ചായയ്ക്ക് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി ന്യൂസിലാണ്ട്. മത്സരത്തില്‍ വെറും 106 റണ്‍സിന്റെ ലീഡ് മാത്രമാണ് ടീമിന് ലഭിച്ചത്. ജീത്ത് റാവലിനെ ആദ്യമേ നഷ്ടമായ സന്ദര്‍ശകര്‍ക്ക് അധികം വൈകാതെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണെയും നഷ്ടമായി. ഇരു ഇന്നിംഗ്സുകളിലും താരം മോശം ഫോമിലാണ് ബാറ്റ് വീശിയത്.

ടോം ലാഥം 45 റണ്‍സുമായി നിലവില്‍ രണ്ടാം ഇന്നിംഗ്സില്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയി നില കൊള്ളുമ്പോള്‍ ഹെന്‍റി നിക്കോളസ് 26 റണ്‍സ് നേടി പുറത്തായി. 20 റണ്‍സ് നേടി നില്‍ക്കുന്ന ബിജെ വാട്ളിംഗിലാണ് ന്യൂസിലാണ്ടിന്റെ അവശേഷിക്കുന്ന പ്രതീക്ഷ. ലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ മൂന്നും ധനന്‍ജയ ഡി സില്‍വ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സിലെ ബൗളിംഗ് ഹീറോ അകില ധനന്‍ജയയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ താരം പുറത്ത്

ശ്രീലങ്കയുടെ ലസിത് എംബുല്‍ദേനിയയ്ക്ക് ഇടത് തള്ളവിരലിനേറ്റ പരിക്ക് മൂലം ഇനി ശ്രീലങ്കയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിയ്ക്കാനാകില്ല. പോര്‍ട്ട് എലിസബത്തില്‍ ഇന്നലെ പരിക്കേറ്റ താരം ഇന്നലെ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നാണ് അറിയുവാന്‍ കഴിയുന്നത്. പരിക്കേറ്റ താരത്തിനെ സ്കാനിംഗിനു വിധേയനാക്കിയപ്പോളാണ് പരിക്ക് വ്യക്തമായത്. കുറഞ്ഞത് ആറാഴ്ചയെങ്കിലും താരത്തിനു വിശ്രമം ആവശ്യമാകുമെന്നാണ് അറിയന്നത്.

ഡര്‍ബനിലെ ആദ്യ ടെസ്റ്റില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് ശ്രീലങ്കയുടെ ഈ സ്പിന്നര്‍ പുറത്തെടുത്തത്. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ഒന്നാം ദിവസം റിട്ടേണ്‍ ക്യാച്ചിനു ശ്രമിക്കുമ്പോളാണ് താരത്തിനു പരിക്കേറ്റത്. ഡര്‍ബനില്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

പരമ്പരയില്‍ ശ്രീലങ്കയുടെ ഏക മുന്‍ നിര സ്പിന്നറായിരുന്നു ലസിത് എംബുല്‍ദേനിയ.

Exit mobile version