ലഹിരു കുമര ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

ശ്രീലങ്കയുടെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ ടീമിനു തിരിച്ചടിയായി പേസ് ബൗളര്‍ ലഹിരു കുമരയുടെ പരിക്ക്. ഇതോടെ താരം പരമ്പരയില്‍ നിന്ന് തന്നെ പുറത്തായി എന്നാണ് ലഭിക്കുുന്ന വിവരം. 21 വയസ്സുകാരന്‍ പേസ് ബൗളര്‍ മത്സരത്തിന്റെ രണ്ടാം ദിവസം അവസാന സെഷനില്‍ ഫീല്‍ഡിലിറങ്ങിയിരുന്നില്ല. പിന്നീട് സ്കാനിംഗില്‍ താരത്തിനു ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണെന്ന് വ്യക്തമാകുകയായിരുന്നു.

ടീമില്‍ പകരക്കാരനായി കസുന്‍ രജിത മാത്രമേയുള്ളുവെന്നതിനാല്‍ ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ പകരം താരത്തെ കണ്ടെത്തേണ്ട അവസ്ഥയിലാണിപ്പോള്‍. ആഞ്ചലോ മാത്യൂസ്, നുവാന്‍ പ്രദീപ് എന്നിവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ ലഹിരു കുമരയും വന്നെത്തിയിരിക്കുകയാണ്. മാത്യൂസിനെ ന്യൂസിലാണ്ട് പരമ്പരയില്‍ പരിക്കേറ്റതിെനത്തുടര്‍ന്ന് ഒഴിവാക്കിയപ്പോള്‍ നുവാന്‍ പ്രദീപിനു ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ പരിക്കേല്‍ക്കുകയായിരുന്നു.

ടോം ലാഥം 264 നോട്ടൗട്ട്

ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സിനു ഒടുവില്‍ അവസാനം. ടോം ലാഥമിന്റെ ഇരട്ട ശതകം കണ്ട മത്സരത്തില്‍ താരം അപരാജിതനായി നിന്നപ്പോള്‍ 157.3 ഓവറില്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 578 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 489 പന്തില്‍ നിന്ന് 21 ബൗണ്ടറിയും 1 സിക്സും സഹിതമാണ് ടോം ലാഥം 264 റണ്‍സ് നേടി പുറത്താകാതെ നിന്നത്. 296 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്.

ലാഥത്തിനൊപ്പം ന്യൂസിലാണ്ട് നിരയില്‍ കെയിന്‍ വില്യംസണ്‍(91), റോസ് ടെയിലര്‍(50), ഹെന്‍റി നിക്കോളസ്(50), കോളിന്‍ ഡി ഗ്രാന്‍ഡോം(49) എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കായി ലഹിരു കുമര നാലും ദില്‍രുവന്‍ പെരേര, ധനന്‍ജയ ഡി സില്‍വ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അരങ്ങേറ്റ ശതകവുമായി റീസ ഹെന്‍ഡ്രിക്സ്, ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലക്ഷ്യം

തന്റെ ഏകദിന അരങ്ങേറ്റത്തില്‍  റീസ ഹെന്‍ഡ്രിക്സ് നേടിയ 102 റണ്‍സിന്റെയും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഹാഷിം അംല(59), ജീന്‍ പോള്‍ ഡുമിനി(92), ഡേവിഡ് മില്ലര്‍(51) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 363 റണ്‍സാണ് നേടിയത്.

പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ലഹിരു കുമര ആറാം ഓവറില്‍ 2 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കിനെ പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 42 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ റീസ ഹെന്‍റിക്സുമായി ചേര്‍ന്ന് ഹാഷിം അംല(59) നേടിയത് 59 റണ്‍സാണ്. ഫാഫ് ഡു പ്ലെസി(10) വേഗത്തില്‍ പുറത്തായെങ്കിലും പിന്നീടുള്ള ബാറ്റ്സ്മാന്മാര്‍ തകര്‍ത്തടിച്ച് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 300 കടത്തുകയായിരുന്നു.

103 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഡുമിനി-മില്ലര്‍ കൂട്ടുകെട്ട് നേടിയത്. 70 പന്തില്‍ നിന്ന് 92 റണ്‍സ് നേടി ഡുമിനി പുറത്താകുമ്പോള്‍ 8 ബൗണ്ടറിയും ആറ് സിക്സും നേടിയിരുന്നു. മില്ലര്‍ 51 റണ്‍സ് നേടി. ആന്‍ഡിലെ ഫെഹ്ലുക്വായോ 11 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും ലഹിരു കുമര രണ്ടും വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ഏകദിനം ശ്രീലങ്കന്‍ പേസ് താരം കളിക്കില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലഹിരു കുമര കളിക്കില്ലെന്ന് അറിയിച്ച് ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്. ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക കനത്ത തോല്‍വിയേറ്റു വാങ്ങിയിരുന്നു. അതിനിടെ ശ്രീലങ്കന്‍ സാധ്യതകള്‍ക്കുള്ള തിരിച്ചടിയായി മാറുകയാണ് ഈ വാര്‍ത്ത. ഇന്നലെ നടന്ന ടീമിന്റെ പരിശീലന സെഷനിടെയാണ് താരത്തിനു പരിക്കേറ്റത്.

പരിശീലനത്തിനിടെ താരത്തിന്റെ കൈവിരലിനു പരിക്കേല്‍ക്കുകയായിരുന്നു. താരത്തിന്റെ ഇടം കൈയ്യിലെ ചെറു വിരലിനും മോതിര വിരലിനുമാണ് പരിക്കറ്റിരിക്കുന്നത്. പകരം ആര് മത്സരത്തില്‍ കളിക്കുമെന്നത് ലങ്ക വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version