Home Tags Cameron Bancroft

Tag: Cameron Bancroft

ബാന്‍ക്രോഫ്ടിനു പകരം മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്

ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു പകരം ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്. ഇന്ന് സോമര്‍സെറ്റിലെത്തിയ താരം ജൂണ്‍ 30 വരെ ടീമിനൊപ്പം തുടരും. പിന്നീട് ഓഗസ്റ്റില്‍ വീണ്ടും കൗണ്ടിയിലേക്ക്...

ബാന്‍ക്രോഫ്ടുമായുള്ള കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

ഓസ്ട്രേലിയന്‍ വിവാദ ക്രിക്കറ്റര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടുമായുള്ള കൗണ്ടി കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. താരത്തിനു 9 മാസത്തെ വിലക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് കൗണ്ടി ക്ലബ്ബിന്റെ തീരുമാനം. കഴിഞ്ഞ ഡിസംബറിലാണ് താരവും സോമര്‍സെറ്റുമായി...

താരങ്ങളുമായും കരാറുകള്‍ റദ്ദാക്കി സ്പോണ്‍സര്‍മാര്‍

വിവാദ താരങ്ങളുമായുള്ള കരാറുകള്‍ റദ്ദാക്കി സ്പോണ്‍സര്‍മാര്‍. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ ഫിനാന്‍ഷ്യല്‍ കമ്പനിയായ മാഗെല്ലാന്‍ അവസാനിപ്പിച്ചതിനൊപ്പമാണ് താരങ്ങളുമായുള്ള വ്യക്തിഗത കരാറുകളും വിവിധ സ്പോണ്‍സര്‍മാര്‍ റദ്ദാക്കിയത്. ഡേവിഡ് വാര്‍ണറുമായുള്ള കരാര്‍ എല്‍ജി അവസാനിപ്പിച്ചപ്പോള്‍ സ്മിത്തിനു...

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്ടിനു 9 മാസം

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിനു ഓസ്ട്രേലിയന്‍ മൂവര്‍ സംഘത്തിനെതിരെ കടുത്ത ശിക്ഷനടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ടീമിന്റെ നായക-ഉപനായകരായ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കിയപ്പോള്‍ പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്ടിനു 9 മാസത്തേക്കാണ്...

നാലാം ടെസ്റ്റില്‍ നിന്ന് വിവാദ താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍

വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതോടെ ജോഹാന്നസ്ബര്‍ഗില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ പകരം ടീമിലേക്ക് നേരത്തെ തിരഞ്ഞെടുത്ത മാറ്റ് റെന്‍ഷായ്ക്ക്...

നാലാം ടെസ്റ്റില്‍ വാര്‍ണറെയും വിലക്കിയേക്കും

ഐസിസി നടപടിയില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും നാലാം ടെസ്റ്റില്‍ കളിക്കുന്നതില്‍ നിന്ന് ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയേക്കുമെന്ന് സൂചന. സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്ടിനെതിരെയും ഐസിസി നടപടിയെടുത്തിരുന്നു. സ്മിത്തിനു...

സ്മിത്തിനു ഒരു മത്സരത്തില്‍ നിന്ന് വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് തുറന്ന് സമ്മതിച്ച സ്റ്റീവന്‍ സ്മിത്തിനെതിരെ ഐസിസിയുടെ നടപടി. ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയുമാണ് സ്റ്റീവ് സ്മിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിനു മൂന്ന്...

ന്യൂലാന്‍ഡ്സ് വിവാദം, ഓസ്ട്രേലിയന്‍ ബോര്‍ഡ് അന്വേഷണത്തിനു ഉത്തരവിട്ടു

ന്യൂലാന്‍ഡ്സ് ടെസ്റ്റിലെ മൂന്നാം ദിവസത്തെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന വിവാദ സംഭവം അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം. ക്രിക്കറ്റ് ഓസ്ട്രേലിയ ഹെഡ് ഓഫ് ഇന്റെഗ്രിറ്റി, ഇയാന്‍ റോയിയും ഹെഡ് ഓഫ് ടീം പെര്‍ഫോമന്‍സ്,...

പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച് ബാന്‍ക്രോഫ്ട്, ടീം ടാക്ടിക്സെന്ന് സ്റ്റീവ് സ്മിത്ത്

ന്യൂലാന്‍ഡ്സില്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ട്. പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഇതിനു ശ്രമിച്ചതെന്നാണ് ബാന്‍ക്രോഫ്ട് സമ്മതിച്ചത്. ഇത് ഒരു ടീം ടാക്ടിക്സായിരുന്നു എന്നാല്‍...

വിവാദത്തില്‍പ്പെട്ട് കാമറൂണ്‍ ബാന്‍ക്രോഫ്ട്, പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം

ന്യൂലാന്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം വിവാദത്തില്‍പ്പെട്ട് കാമറൂണ്‍ ബാന്‍ക്രോഫ്ട്. പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണമാണ് താരത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ പുറത്ത് വിട്ട് മൂന്ന് ക്ലിപ്പുകളില്‍ താരം പന്തില്‍ എന്തോ വസ്തു ഉപയോഗിച്ച്...

പകുതി ടീം പവലിയനിലേക്ക് മടങ്ങി, ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച

ന്യൂലാന്‍ഡ്സ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡര്‍. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 150/5 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 311 റണ്‍സിനു 161 റണ്‍സ് പിന്നിലായാണ്...

പോര്‍ട്ട് എലിസബത്തില്‍ റബാഡ താണ്ഡവം

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ആദ്യ ഇന്നിംഗ്സില്‍ പുറത്തായി ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണര്‍-കാമറൂണ്‍ ബാന്‍ക്രോഫ്ട് കൂട്ടുകെട്ട് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 98 റണ്‍സ് അടിത്തറ മുതലാക്കാന്‍ പോകാതെ...

വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, ലഞ്ചിനു തൊട്ട് മുമ്പ് ബാന്‍ക്രോഫ്ടിന്റെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടം

പോര്‍ട്ട് എലിസബത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ലഞ്ചിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് നേടി. അര്‍ദ്ധ ശതകം നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് ക്രീസില്‍. 27ാം ഓവറില്‍ നാലാം...

ഓസ്ട്രേലിയയുടെ ലീഡ് 400 കടന്നു, വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു

ഡര്‍ബന്‍ ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ച നേരിട്ടുവെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ മത്സരത്തില്‍ 402 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. മൂന്നാം ദിവസത്തെ കളി നേരത്തെ വെളിച്ചക്കുറവുമൂലം നിര്‍ത്തിയപ്പോള്‍...

രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ, ബാന്‍ക്രോഫ്ടിനു അര്‍ദ്ധ ശതകം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡര്‍ബന്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഓസ്ട്രേലിയ. ഡേവി‍ഡ് വാര്‍ണര്‍(28), ഉസ്മാന്‍ ഖ്വാജ(6), കാമറൂണ്‍ ബാന്‍ക്രോഫ്ട്(53) എന്നിവരെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഓസ്ട്രേലിയ 112/3...
Advertisement

Recent News