വിലക്കപ്പെട്ട താരങ്ങള്‍ക്ക് പിന്തുണയുമായി കളിക്കാരുടെ സംഘടന

- Advertisement -

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രെഗ് ഡയര്‍. താരങ്ങള്‍ ആവശ്യത്തിനു ശിക്ഷ അനുഭവിച്ച് കഴിഞ്ഞുവെന്നും വിലക്കുകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസ്സിയേഷന്‍ പ്രസിഡന്റ് ഗ്രെഗ് അഭിപ്രായപ്പെട്ടത്. സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസത്തെയും ബാന്‍ക്രോഫ്ടിനു 9 മാസത്തെയും വിലക്കാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ നല്‍കിയത്.

മൂവര്‍ സംഘം സാമ്പത്തിക നഷ്ടം രാജ്യത്തെ പ്രതിനിധാനം ചെയ്യുവാനുള്ള അവസരം പൊതുസമൂഹത്തില്‍ അപഹാസ്യരായി എന്നീ ശിക്ഷകള്‍ നേരിട്ട് കഴിഞ്ഞതിനാല്‍ ഇനി അവരുടെ ശിക്ഷ ഇളവ് ചെയ്യേണ്ടതാണെന്നാണ് ഡയര്‍ അഭിപ്രായം പറഞ്ഞത്. ഇത് സംബന്ധിച്ച് താരങ്ങള്‍ക്ക് അനുകൂലമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് അസോസ്സിയേഷനെ എസിഎ സമീപിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.

Advertisement