കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട, വിലക്ക് തുടരുമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ

- Advertisement -

വിവാദ ത്രയത്തിനുമേല്‍ അടിച്ചേല്പിച്ച വിലക്കുകള്‍ തുടരുമെന്ന് സ്ഥിതീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ നയം വ്യക്തമാക്കിയത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ വിലക്ക് ഡിസംബര്‍ 29നു അവസാനിക്കുവാനിരിക്കുമ്പോള്‍ മാര്‍ച്ച് 29 2019ല്‍ മാത്രമാണ് ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ വിലക്കുകള്‍ മാറുക.

വാര്‍ണറെയും സ്മിത്തിനെയും തിരികെ കൊണ്ടുവരണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുമ്പോള്‍ ആണ് ഈ തീരുമാനം ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുന്നത്. ഓസ്ട്രേലിയയുടെ മോശം ഫോമും മത്സരങ്ങളിലെ സ്ഥിരം തോല്‍വിയും താരങ്ങളുടെ വിലക്ക് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുവാന്‍ ഇടയായിട്ടുണ്ട്.

Advertisement