വിവാദ താരത്തിനു കരാര്‍ നല്‍കി ഡര്‍ഹം

- Advertisement -

2019 കൗണ്ടി സീസണില്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് തങ്ങളുടെ വിദേശ താരമായിരിക്കുമെന്ന് അറിയിച്ച് ഡര്‍ഹം ക്രിക്കറ്റ് ക്ലബ്ബ്. താരം കൗണ്ടിയെ മൂന്ന് ഫോര്‍മാറ്റുകളിലും പ്രതിനിധാനം ചെയ്യുമെന്നും കൗണ്ടി അറിയിച്ചു. ന്യൂസിലാണ്ട് ഏകദിന ലോകകപ്പ് ടീമിന്റെ നെടുംതൂണായി മാറുമെന്ന് കരുതുന്ന ടോം ലാഥം ക്ലബ്ബിനു കളിക്കില്ലെന്ന് തീരുമാനം ആയതോടെയാണ് പകരം താരത്തെ ടീം കണ്ടെത്തിത്.

കഴിഞ്ഞ രണ്ട് സീസണുകളിലും ഡര്‍ഹത്തിനായി മികവ് പുലര്‍ത്തിയ താരമാണ് ടോം ലാഥമെങ്കിലും ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ താരത്തിന്റെ സേവനം കൗണ്ടിയ്ക്ക് ലഭിക്കില്ലെന്നും ആ വിടവ് കാമറൂണ്‍ ബാന്‍ക്രോഫ്ട് നികത്തുമെന്നുമാണ് ഡര്‍ഹും മുഖ്യ കോച്ച് ജോണ്‍ ലൂയിസ് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement