ബാന്‍ക്രോഫ്ട് മടങ്ങി വരുന്നു, താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്, മിച്ചല്‍ മാര്‍ഷ് നായകന്‍

- Advertisement -

9 മാസത്തെ വിലക്ക് നേരിടുന്ന വിവാദ താരം കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദ ത്രയത്തില്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഒരു വര്‍ഷത്തെ വിലക്ക് നേരിടുമ്പോള്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു 9 മാസത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്. ഡിസംബര്‍ 30നു ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെയുള്ള മത്സരത്തില്‍ താരം തിരികെ മത്സരത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് താരത്തിനെ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്‍. ജസ്റ്റിന്‍ ലാംഗറുടെ ഒഴിവിലേക്ക് ആഡം വോഗ്സ് പുതിയ കോച്ചായി എത്തും. ഡിസംബര്‍ 20നു നാലാം കിരീട പ്രതീക്ഷയുമായി മെല്‍ബേണ്‍ റെനഗേഡ്സിനെതിരെയുള്ള മത്സരത്തോടെ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് ഈ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കും.

Advertisement