ആ വീഡിയോകള്‍ എഡിറ്റ് ചെയ്തത്: പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

- Advertisement -

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് പറഞ്ഞ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. അന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ എഡിറ്റ് ചെയ്തതായിരുന്നു. ഡാരെന്‍ ലേമാന്റെ ആവശ്യപ്രകാരം താന്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ഗ്രൗണ്ടിലെത്തി സാന്‍ഡ്പേപ്പര്‍ ഒളിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ പ്രചരിച്ച വീഡിയോ എഡിറ്റ് ചെയ്തതായിരുന്നു എന്നാണ് ഹാന്‍ഡ്സ്കോമ്പ് ഇപ്പോള്‍ പറയുന്നത്.

ആദ്യത്തെ ഷോട്ടില്‍ ലേമാന്‍ തന്നോട് വാക്കി ടോക്കിയില്‍ സംസാരിക്കുന്നതും രണ്ടാമത്തെ ഷോട്ടില്‍ താന്‍ ഗ്രൗണ്ടില്‍ ബാന്‍ക്രോഫ്ടുമായി ചിരിച്ച് കളിക്കുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. പിന്നീട് ബാന്‍ക്രോഫ്ട് ആ മഞ്ഞ വസ്തു മറയ്ക്കുന്നതുമാണ് കാണിച്ചത്. എന്നാല്‍ ഹാന്‍ഡ്സ്കോമ്പ് പറയുന്നത് തന്റെ ഈ രണ്ട് ഷോട്ടുകളും തമ്മില്‍ 20 മിനുട്ടുകളോളം വ്യത്യാസമുണ്ടെന്നാണ്.

വാക്കി ടോക്കിയില്‍ സംസാരിച്ച് 20-25 മിനുട്ടുകള്‍ക്ക് ശേഷമാണ് താന്‍ ഗ്രൗണ്ടിലെത്തുന്നത്. അതും ഒരു കളിക്കാരന് ബാത്രൂമില്‍ പോകേണ്ടി വന്നതിനാലാണ്. ബൗണ്ടറി ലൈനിനു അടുത്ത് താനായിരുന്നതിനാലാണ് താന്‍ പകരം ഫീല്‍ഡില്‍ ഇറങ്ങിയത്. താന്‍ ബാന്‍ക്രോഫ്ടിനോട് സംസാരിക്കുന്നതിനു ഏറെ മുമ്പ് തന്നെ അമ്പയര്‍മാര്‍ ബിഗ് സ്ക്രീനില്‍ ബാന്‍ക്രോഫ്ട് സാന്‍ഡ് പേപ്പര്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോളാണ് അദ്ദേഹം അത് മറയ്ക്കുന്നത്.

എന്നാല്‍ വാക്കി ടോക്കിയില്‍ ലേമാന്‍ തന്നോട് ചോദിച്ചത് ഗ്രൗണ്ടില്‍ ഇതെന്താണ് നടക്കുന്നതെന്നാണ് എന്ന് ഹാന്‍ഡ്സ്കോമ്പ് സമ്മതിക്കുന്നു. എന്നാല്‍ ലേമാനില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒരു നിര്‍ദ്ദേശവും ഇതില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement