8 വിക്കറ്റ് വിജയം, സൂപ്പര്‍ 8 ഉറപ്പാക്കി ന്യൂസിലാണ്ട്

കാനഡയ്ക്കെതിരെയുള്ള 8 വിക്കറ്റ് വിജയത്തോടെ ടി20 ലോകകപ്പ് സൂപ്പര്‍ 8ൽ കടന്ന് ന്യൂസിലാണ്ട്. ഇന്ന് ഗ്രൂപ്പ് ഡി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാനഡ 173/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറിൽ 176 റൺസ് നേടി വിജയം കുറിച്ചു.
യുവരാജ് സാംറയുടെ തകര്‍പ്പന്‍ ശതകം ആണ് ന്യൂസിലാണ്ട് വിജയം ഒരുക്കിയത്. സാംറ 65 പന്തിൽ 110 റൺസ് നേടിയപ്പോള്‍ ദില്‍പ്രീത് ബാജ്വ 36 റൺസ് നേടി. അവസാന ഓവറിലാണ് സാംറ പുറത്തായത്.
ന്യൂസിലാണ്ടിനായി ഗ്ലെന്‍ ഫിലിപ്പ്സ് 36 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രച്ചിന്‍ രവീന്ദ്ര 59 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ പങ്ക് വഹിച്ചു.