FeaturedT20 World Cup

വെടിക്കെട്ട് ഓപ്പണിംഗിന് ശേഷം താളം തെറ്റി ഓസ്ട്രേലിയ, ശ്രീലങ്കയ്ക്കെതിരെ 181 റൺസ്

Travisheadmitchellmarsh

ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 181 റൺസിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയ. ഇന്നിംഗ്സിലെ അവസാന പന്തിൽ ഓസ്ട്രേലിയ ഓള്‍ഔട്ട് ആയപ്പോള്‍ ഓപ്പണര്‍മാരുടെ മികവുറ്റ ബാറ്റിംഗിന് ശേഷം ടീമിന് തിരിച്ചടി നേരിടുകയായിരുന്നു. ഒരു ഘട്ടത്തിൽ 104/0 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ 130/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാകുകയായിരുന്നു.

അവസാന ഓവറുകളിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായത് സ്കോറിംഗ് വേഗതയുയര്‍ത്തുന്നതിന് ടീമിന് തിരിച്ചടിയായി. മിച്ചൽ മാര്‍ഷ് 27 പന്തിൽ 54 റൺസും ട്രാവിസ് ഹെഡ് 29 പന്തിൽ 56 റൺസും നേടിയ ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായ ഓസ്ട്രേലിയയെ മധ്യ ഓവറുകളിൽ ജോഷ് ഇംഗ്ലിസ് (27), ഗ്ലെന്‍ മാക്സ്വെൽ (22) എന്നിവരുടെ ബാറ്റിംഗ് ആണ് മാന്യമായ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ഓസ്ട്രേലിയയ്ക്ക് അവസാന നാല് വിക്കറ്റ് 6 റൺസ് നേടുന്നതിനിടെയാണ് നഷ്ടമായത്. ശ്രീലങ്കയ്ക്കായി ദുഷന്‍ ഹേമന്ത് മൂന്നും ദുഷ്മന്ത ചമീര രണ്ടും വിക്കറ്റ് നേടി.