Super League KeralaFeatured

ദക്ഷിണാഫ്രിക്കൻ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്‌സിയിൽ

Resizedimage 2026 08 30 13 10 19 1

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ വരാനിരിക്കുന്ന മൂന്നാം സീസണിനായി ടീമിനെ കൂടുതൽ കരുത്തുറ്റതാക്കാൻ വമ്പൻ വിദേശ സൈനിംഗുമായി മലപ്പുറം എഫ്‌സി.ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ മുൻ മധ്യനിര താരവും പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ച് പരിചയസമ്പത്തുള്ള ബൊംഗാനി സുംഗുവിനെ റാഞ്ചി മലപ്പുറം ഫുട്ബോൾ ക്ലബ്. 33 കാരനായ ഈ സെൻട്രൽ മിഡ്‌ഫീൽഡർ യൂറോപ്യൻ ഫുട്ബോളിലും ആഫ്രിക്കൻ ലീഗുകളിലും മികച്ച ട്രാക്ക് റെക്കോർഡുള്ള കളിക്കാരനാണ്. സ്കോട്ടിഷ് വമ്പന്മാരായ റേഞ്ചേഴ്സ് എഫ്‌സി, ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ അമിയൻസ് എസ്.സി, പോർച്ചുഗീസ് ക്ലബ്ബായ വിറ്റോറിയ ഗുയിമാറെസ് എന്നിവർക്കായി ജേഴ്‌സിയണിഞ്ഞിട്ടുള്ള സുംഗു ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ടോപ് ഡിവിഷൻ ക്ലബ്ബായ മമെലോഡി സുൺഡൗൺസിൽ നിന്നാണ് മലപ്പുറം എഫ്സിയിലേക്കെത്തുന്നത്.

ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിനായി 30ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള സുംഗു 5 ഗോളും നേടിയിട്ടുണ്ട്. മധ്യനിരയിലെ കളി നിയന്ത്രിക്കുന്നതിലും ക്രിയേറ്റീവ് പാസുകൾ നൽകാനും മിടുക്കനാണ്. സെൻട്രൽ മിഡ്‌ഫീൽഡ്, ഡിഫൻസീവ് മിഡ്‌ഫീൽഡ് , അറ്റാക്കിംഗ് പൊസിഷനുകളിൽ ഒരുപോലെ തിളങ്ങാൻ കഴിയുന്ന താരമാണ് സുംഗു. റേഞ്ചേഴ്സിനൊപ്പം സ്കോട്ടിഷ് പ്രീമിയർഷിപ്പ് കിരീടവും മമെലോഡി സുൺഡൗൺസിനൊപ്പം നാല് തവണ സൗത്ത് ആഫ്രിക്കൻ ലീഗ് കിരീടവും നേടിയിട്ടുള്ള സുംഗുവിന്റെ വരവ് മലപ്പുറം എഫ്.സിയുടെ കിരീടസ്വപ്നങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകും.