ബ്രസീൽ, ഉറുഗ്വേ, പനാമ എന്നിവർക്കെതിരായ മത്സരങ്ങളിൽ സന്തോഷവും അസൂയയും പ്രകടിപ്പിച്ച് സുനിൽ ഛേത്രി
![Resizedimage 2026 08 30 13 33 39 6332[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-30_13-33-39_63321.avif)
ഇന്ത്യൻ ഫുട്ബോൾ ടീം ബ്രസീൽ, ഉറുഗ്വേ, പനാമ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്നതിൽ സന്തോഷവും ഒപ്പം ചെറിയ അസൂയയും പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. പ്രൊഫഷണൽ ഫുട്ബോളിൽ 26 വർഷവും ദേശീയ ടീമിൽ 20 വർഷവും കളിച്ചിട്ടും ലോക ഫുട്ബോളിലെ ഈ വമ്പന്മാർക്കെതിരെ കളിക്കാൻ തനിക്ക് ഒരിക്കലും അവസരം ലഭിച്ചിട്ടില്ലെന്ന് ഛേത്രി പറഞ്ഞു.
തന്റെ മനസ്സ് തുറന്നുകൊണ്ട് സുനിൽ ഛേത്രി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: “ബ്രസീൽ, ഉറുഗ്വേ, പനാമ എന്നീ ടീമുകൾക്കെതിരെ ചെറുപ്പക്കാർ കളിക്കാൻ പോകുന്നതിൽ എനിക്ക് ശരിക്കും സന്തോഷവും ഒപ്പം ചെറിയൊരു അസൂയയുമുണ്ട്. എന്റെ 26 വർഷത്തെ പ്രൊഫഷണൽ കരിയറിലും 20 വർഷത്തെ ദേശീയ ടീം ജീവിതത്തിലും എനിക്ക് അങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. നമ്മുടെ കളിക്കാരെ എത്രയും മികച്ച ഫിറ്റ്നസ്സോടെ തയാറാക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”