Super League KeralaFeatured

മലപ്പുറം എഫ്‌സി സീസൺ 3 ജേഴ്സികൾ അവതരിപ്പിച്ചു,തുടർച്ചയായ മൂന്നാം സീസണിലും കിറ്റ് പാർട്ണറായി ഹമ്മൽ

Resizedimage 2026 09 22 17 27 59 2

മലപ്പുറം: മലപ്പുറം എഫ്‌സി മൂന്നാം സീസണിലേക്കുള് പുതിയ ഹോം, എവേ ജേഴ്സികൾ ഔദ്യോഗികമായി അവതരിപ്പിച്ചു. ഡാനിഷ് സ്പോർട്സ്വെയർ ബ്രാൻഡായ ഹമ്മൽ തുടർച്ചയായ മൂന്നാം സീസണിലും മലപ്പുറം എഫ്‌സിയുടെ കിറ്റ് പാർട്ണറായി ടീമിനൊപ്പം തുടരും.പുതിയ ജേഴ്സി റിവീലിൽ ഓറഞ്ച് നിറത്തിലുള്ള ഹോം ജേഴ്സിയും നീല നിറത്തിലുള്ള എവേ ജേഴ്സിയുമാണ് അവതരിപ്പിച്ചത്.

പുതിയ ജേഴ്സികളുടെ അവതരണം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി ഐ.പി.എസ്, ഇർഷാദ് അലി, പ്രാച്ചി തെഹ്‌ലൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ക്ലബ് എക്സിക്യൂട്ടീവ് ഡയറക്ടറായ ആശീഖ് കൈനിക്കര എ. പി. ഷൗക്കത്തലി ഐ.പി.എസിന് മെമെന്റോ നൽകി ആദരിച്ചു.