കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു ഗോകുലം കേരള എഫ്‌സി

മഞ്ചേരി, സെപ്റ്റംബർ 23, 2026: വരും സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഗോകുലം കേരള എഫ്‌സി മഞ്ചേരി കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു. ഈ സീസണിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് IFL കിരീടത്തിനായി പോരാടുകയാണ് മലബാറിയൻസിന്റെ ലക്ഷ്യം.
പുതുതായി നിയമിതനായ ഹെഡ് കോച്ച് കാർലോസ് എഡ്വാർഡോ പരെയ്‌റ (ബ്രസീൽ)യുടെ നേതൃത്വത്തിലാണ് പരിശീലന സെഷൻ നടക്കുന്നത്. സ്ട്രെങ്ത് & കണ്ടീഷനിംഗ് കോച്ച് ഗാർസിയ (ബ്രസീൽ) താരങ്ങളുടെ ശാരീരിക തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു.
ഇതുവരെ ആറ് മലയാളി താരങ്ങൾ മലബാറിയൻസിനൊപ്പം ചേർന്നിട്ടുണ്ട്. ബ്രസീൽ, സ്പെയിൻ, ഘാന, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് വിദേശ താരങ്ങളും നിലവിലെ സ്ക്വാഡിന്റെ ഭാഗമാണ്.
നിലവിലെ പരിശീലന സംഘത്തിലുള്ളവർ: റിവുങ്, ലോട്ജെം, മൊയ്‌റാങ്, ശുഭം, നരേഷ്, ഹർപ്രീത്, മകൻ വിങ്കിൾ ചോട്ടെ, റാംസാംഗ, രവി കുമാർ, ചാങ്‌തെ, ഷിഗിൽ, സോയൽ, സച്ചു, ഷിബിൻ, റാഫി, ജസ്പ്രീത് സിംഗ്, ഗുർസിംറാത് സിംഗ്, ഹ്യൂഗോ ഡിയാസ് (സ്പെയിൻ), ക്രിസ്ലാൻ (ബ്രസീൽ), ഡെന്നിസ് (ഘാന), ജോവോ (പോർച്ചുഗൽ), വിക്ടർ മാത്യൂസ് (ബ്രസീൽ), മികേൽ (സ്പെയിൻ), എന്നിവർ ഉൾപ്പെടുന്നു.
പുതിയ സീസണിൽ ശക്തമായ ടീമിനെ ഒരുക്കുന്നതിനും IFL കിരീടത്തിനായുള്ള പോരാട്ടത്തിന് തയ്യാറെടുക്കുന്നതിനുമാണ് ടീമിന്റെ ലക്ഷ്യം.