Super League KeralaFeatured

യുവ മിഡ്ഫീൽഡർ റാഷിദ് സി.കെ ഇനി മലപ്പുറം എഫ്സിയിൽ

Resizedimage 2026 09 22 17 43 02 2

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിനോട് അടുക്കുമ്പോൾ മറ്റൊരു മധ്യനിര താരത്തെ കൂടി ടീമിലെത്തിച്ച് മലപ്പുറം എഫ്സി. മലപ്പുറം നിലമ്പൂർ സ്വദേശിയായ റാഷിദ് സി.കെയാണ് പുതിയതായി ടീമിലെത്തിയത്. 22 വയസ്സുകാരനായ ഈ അറ്റാക്കിംഗ് മിഡ്ഫീൽഡർ താരം റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്യൻസ് അക്കാദമിയിലൂടെയാണ് വളർന്നുവന്നത്. പിന്നീട് ബെംഗളൂരു എഫ്സി റിസർവ്വ്‌സ്, ചാൻമാരി എഫ്സി, ശ്രീനിധി ഡെക്കാൻ എഫ്‌സി എന്നീ ടീമുകളുടെയും ജേഴ്സിയണിണു. ഐ-ലീഗ് രണ്ടാം ഡിവിഷനിലും ഡെവലപ്മെൻറ് ലീഗിലടക്കം 27 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. മികച്ച പ്ലേമേക്കിംഗ് കഴിവ് റാഷിദിനെ വ്യതസ്തനാക്കുന്നു.

സ്വന്തം ഹോം ക്ലബ്ബിനായി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ സൈനിംഗിന്. 2020ൽ നടന്ന പ്രീമിയർ ലീഗ്-ഐ.എസ്.എൽ നെക്സ്റ്റ് ജനറേഷൻ കപ്പിൻറെ ഫൈനൽ മത്സരത്തിൽ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ചാംമ്പ്സ് ടീം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ U-14 ടീമിനെ 1-0 ന് പരാജയപ്പെടുത്തിയിരുന്നു.കളിയിൽ റിലയൻസ് ഫൗണ്ടേഷനായി മലയാളി താരം റാഷിദ് സി.കെയാണ് അന്ന് വിജയഗോൾ നേടിയത്.