മലപ്പുറം എഫ്സിയുടെ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടറായി ഡാനിഷ് ഹൈദ്രോസ്സിനെ നിയമിച്ചു
![Resizedimage 2026 08 20 21 08 31 2161[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-20_21-08-31_21611.avif)
മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിനായി ഒരുങ്ങുന്ന മലപ്പുറം എഫ്.സി ക്ലബ്ബിന്റെ പ്രൊഫഷണൽ വളർച്ചയ്ക്കും പ്രവർത്തന മികവിനുമായി ഡാനിഷ് ഹൈദ്രോസ്സിനെ മാർക്കറ്റിംഗ് & ഓപ്പറേഷൻസ് ഡയറക്ടറായി നിയമിച്ചു.
കായിക മേഖലയിലെ അനുഭവസമ്പത്തും നൂതനമായ മാർക്കറ്റിംഗ് കാഴ്ചപ്പാടുകളും മലപ്പുറം എഫ്.സിയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് വലിയ കരുത്താകുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു. മൈതാനത്തെ പ്രകടനത്തിനൊപ്പം ക്ലബ്ബിനെ ശക്തമായ ഒരു പ്രൊഫഷണൽ ബ്രാൻഡായി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനം. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയിൽ പുതിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും തുടക്കമിടാനാണ് മലപ്പുറം എഫ്.സി ഒരുങ്ങുന്നത്. വരും സീസണിൽ മൈതാനത്തും മൈതാനത്തിന് പുറത്തും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവും കാര്യക്ഷമതയും കൈവരിക്കാൻ ഈ നിയമനം സഹായിക്കുമെന്ന് ക്ലബ്ബ് പ്രതിനിധികൾ വ്യക്തമാക്കി.
മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ സമ്മാനിക്കാനും ആരാധകരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും മലപ്പുറം എഫ്.സിയെ ഉയർന്ന പ്രൊഫഷണൽ നിലവാരത്തിലേക്ക് എത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ഡാനിഷ് ഹൈദ്രോസ് പ്രതികരിച്ചു.