മലയാളികൾക്ക് സന്തോഷ വാർത്ത! ബ്രസീൽ ഫുട്ബോൾ ടീം കൊച്ചിയിൽ കളിക്കാനും തയ്യാർ!

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ ആറാം തീയതി കൊച്ചിയിൽ വെച്ച് ഒരു സൗഹൃദ മത്സരം കളിക്കുന്നതിനുള്ള സാധ്യതകളാണ് ബ്രസീൽ ഫുട്ബോൾ അധികൃതർ പരിശോധിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിർദ്ദേശം കേരള സർക്കാരിന് അയച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ മത്സരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ. സർക്കാർ അനുമതി നൽകുകയാണെങ്കിൽ ലാറ്റിൻ അമേരിക്കൻ എതിരാളികളിൽ ആരെയാണ് നേരിടേണ്ടത് എന്നത് പിന്നീട് തീരുമാനിക്കും.
ബ്രസീൽ ടീമിന്റെ കേരള വരവ് സംസ്ഥാനത്തെ ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു ആവേശമായിരിക്കും സമ്മാനിക്കുക. അവർ ഒക്ടോബറിൽ തന്നെ കൊൽക്കത്തയിൽ ഇന്ത്യൻ ടീമിനെ നേരിടുന്നുണ്ട്.