Super League KeralaFeatured

കേരള ബ്ലാസ്റ്റേഴ്സ് യുവ ഗോൾകീപ്പർ അർബാസ് മലപ്പുറം എഫ്സിയിൽ

Resizedimage 2026 09 14 02 02 55 1

മലപ്പുറം: സുപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിനായി ഒരുങ്ങുന്ന മലപ്പുറം എഫ്സി ഗോൾവല കാക്കാനായി മറ്റൊരു മികച്ച ഗോൾകീപ്പറെ കൂടി ടീമിലെത്തിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ മുഹമ്മദ് അർബാസിനെയാണ് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കിയത്.വെറും 21 വയസ്സ് പ്രായം മാത്രമാണ് ഡെൽഹി സ്വദേശിയായ അർബാസിനുള്ളത്. എസ്എൽകെയിൽ ഇതാദ്യമായാണ് താരം കളിക്കാനൊരുങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനു പുറമെ റിയൽ കാശ്മീർ, ഡയമണ്ട് ഹാർബർ എഫ്സി, ശ്രീനിധി ഡെക്കാൻ എന്നീ ടീമുകൾക്കായും ഗ്ലൗസണിഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ലീഗിലും ഡെവലപ്പ്മെൻറ് ലീഗിലും കൂടി 21ഓളം മൽസരങ്ങളിൽ ഗോൾവല കാത്തു. ഇന്ത്യൻ അണ്ടർ-23 ടീമിലും അർബാസ് ഇടം നേടിയിട്ടുണ്ട്.