Super League KeralaFeatured

ഫോഴ്സകൊച്ചി FC സൗഹൃദമത്സരത്തിനായി ഗോവയിലേക്ക്.

Resizedimage 2026 09 13 15 47 24 1

എറണാകുളം :
സൂപ്പർ ലീഗ് കേരള മൂന്നാം സീസണി ന്നൊരുങ്ങുന്ന ഫോഴ്സ കൊച്ചി ഗോവയിലെ രണ്ട് വമ്പൻ ടീമുകളുമായി സൗഹൃദമത്സരത്തിനായി ഗോവയിലേക്ക് പുറപ്പെട്ടു.
ഐ എസ് ഏൽ ടീമായ എഫ് സി ഗോവയോട് സെപ്റ്റംബർ 15നും,ഐ ലീഗ് ടീമായ ഡെമ്പോ ഗോവയോട് സെപ്റ്റംബർ 19നും ഗോവയിൽ വെച്ച് മത്സരങ്ങൾ നടക്കും.

ബെൽജിയം മുൻ വേൾഡ് കപ്പ്‌ താരവും, വിവിധ യൂറോപ്യൻ ക്ലബ്ബ്കളിൽ പരിശീലകനായും പ്രവർത്തിച്ച് പരിചയസമ്പന്നനായ വിതാൽ ബോർക്ൽ മാനസ് ഫിലോമേനെ-യാണ് മുഖ്യ പരിശീലകൻ.
മൂന്നാം സീസണിൽ ഏറെ പ്രതീക്ഷയിലിറങ്ങുന്ന ക്ലബ്‌
ഓഗസ്റ്റ് 25മുതൽ പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിന്റെ ഭാഗമായാണ് സൗഹൃദമത്സരത്തിനായി ഗോവായിലേക്ക് പോകുന്നത്.
വിദേശ -സ്വദേശത്തു നിന്നുള്ള മികച്ച കളിക്കാരെയും, അണ്ടർ 23 ഡെവലപ്മെന്റ് പ്ലയേഴ്‌സിനെയും ടീമിൽ എത്തിക്കാൻ ഈ സീസണിൽ ഫോഴ്സ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.
വയനാട് സ്വദേശി ബൈജു കെ എസ് സഹപരിശീലകൻ, ഹാരി ബെന്നി ഗോൾ കീപ്പർ കോച്ചും, നിഖിദേശ് കെ വി ടീം മാനേജറുമാണ്