CricketFeatured

അഭിഷേക് താണ്ഡവം, അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് വിജയവുമായി ഇന്ത്യ

Abhisheksharma

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യിൽ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 156/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി. 64 റൺസുമായി പുറത്താകാതെ നിന്ന അസ്മത്തുള്ള ഒമര്‍സായി ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍. മൊഹമ്മദ് നബി 33 റൺസും നേടി. ഇന്ത്യന്‍ ബൗളര്‍മാരിൽ 3 വിക്കറ്റുമായി അര്‍ഷ്ദീപ് തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സഞ്ജുവിനെ നഷ്ടമായെങ്കിലും അഭിഷേക് ശര്‍മ്മ 32 പന്തിൽ 82 റൺസും ഇഷാന്‍ കിഷന്‍ 42 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 121 റൺസാണ് 53 പന്തിൽ നിന്ന് നേടിയത്. അഭിഷേകും ഇഷാനും മൊഹമ്മദ് നബിയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ഇന്ത്യ 13.4 ഓവറിൽ വിജയം കുറിച്ചു.