Super League KeralaFeatured

കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആശാനെത്തി

Resizedimage 2026 08 27 14 05 33 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ പുതിയ പരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവിന് ഹൃദ്യമായ വരവേല്‍പ് നല്‍കി ക്ലബ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സും ടീം മാനേജ്മെന്റും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച വൈകീട്ട് 3.15 ന് എത്തിയ പരിശീലകനെ കണ്ണൂര്‍ വാരിയേഴ്‌സ് ടീം മാനേജര്‍ അജില്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഫ്‌ളാഗുകളുമായി അണിനിരന്ന് കൈയ്യടികളോടെ ഉച്ചത്തിലുള്ള ചാന്റുകള്‍ ചൊല്ലിയാണ് ആരാധകര്‍ വരവേറ്റത്. തുടര്‍ന്ന് റെഡ് മറൈനേഴ്‌സിനൊപ്പം ഫോട്ടോയും എടുത്താണ് പരിശീലകന്‍ വിമാനത്താവളം വിട്ടത്.
കണ്ണൂര്‍ വാരിയേഴ്‌സ് നിലവിലെ ചാമ്പ്യന്‍മാരാണ്. വീണ്ടും കിരീടം നേടുക എന്നതാണ് ലക്ഷ്യം. അതിന് ശക്തമായ ഒരു ടീമിനെ സൃഷ്ടിക്കണം. മൈതാനത്ത് മികച്ച ഫുട്ബോള്‍ കാഴ്ചവെക്കണം. ആരാധകരില്ലാതെ ഒരു ടീമും പൂര്‍ണമാകില്ല. ഗാലറിയില്‍ നിന്ന് ഉയരുന്ന നിങ്ങളുടെ ശബ്ദവും പിന്തുണയുമാണ് ഞങ്ങളുടെ കരുത്ത്. നിങ്ങള്‍ എല്ലാവരും മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരണമെന്ന് പരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ് പറഞ്ഞു.