ശ്രീലങ്ക പൊരുതുന്നു, ലീഡ് നൂറ് കടന്നു

കൊളംബോ ടെസ്റ്റിന്റെ അവസാന ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. മത്സരത്തിൽ രണ്ട് സെഷനുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മഴയ്ക്കുള്ള സാധ്യത കൂടി പരിഗണിക്കുമ്പോള്‍ ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങുന്നത്.
229/6 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 329/6 എന്ന നിലയിലാണ്. 116 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

അര്‍ദ്ധ ശതകം നേടി സോണൽ ദിനുഷയ്ക്കൊപ്പം കേശാര നുവാന്തയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ 111 റൺസാണ് നേടിയത്. ദിനുഷ 55 റൺസും നുവാന്ത 46 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.