FeaturedRoad Safety World Series

റോഡ് സേഫ്റ്റി വേൾഡ് സീരിസിനായി ക്രിക്കറ്റ് ഇതിഹാസങ്ങൾ ഒന്നിക്കുന്നു

റോഡ് സേഫ്റ്റി ലോക സീരിസിനായി ക്രിക്കറ്റ് ഇതിഹാസങ്ങൾ ഒരുമിക്കുന്നു. ലോകമെമ്പാടും റോഡ് സേഫ്റ്റിയെ കുറിച്ച് ബോധവത്കരണം ഉണ്ടാക്കാനാണ് ഈ സീരീസ് ലക്ഷ്യം വെക്കുന്നത്‌. സച്ചിൻ തെൻഡുൽക്കർ, ബ്രയാൻ ലാറ, ബ്രെറ്റ് ലീ തുടങ്ങിയ അതികായന്മാരാണ് ഈ സീരീസിൽ ഇറങ്ങുക. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 16 വരെയായിരുക്കും ഈ സീരീസ് നടക്കുക. ഐസിസിയുടേയും ബിസിസിഐയുടേയും അനുമതിയോട് കൂടിയാണ് ഈ ടൂർണമെന്റ് നടക്കുക. മഹാരാഷ്ട്ര ഗവണ്മെന്റാണ് ഈ ടൂർണമെന്റ് ഓർഗനൈസ് ചെയ്തത്.

സീരിസിൽ ഇന്ത്യ ലെജന്റ്സ്, ആസ്ട്രേലിയ ലെജന്റ്സ്, ശ്രീലങ്ക ലെജന്റ്സ്‍,വെസ്റ്റ് ഇൻഡീസ് ലെജന്റ്സ് എന്നീടീമുകൾ പങ്കെടുക്കും. നൂറ്റിപ്പത്തോളം റിട്ടയേർഡ് ക്രിക്കറ്റ് താരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്. സച്ചിൻ ഇന്ത്യയേയും ലാറ വെസ്റ്റ് ഇൻഡീസിനേയും ദിൽഷൻ ശ്രീലങ്കയേയും ബ്രെറ്റ് ലീ ആസ്ട്രേലിയയേയും ജോണ്ടി റോഡ്സ് ദക്ഷിണാഫ്രിക്കൻ ലെജന്റ്സിനേയും നയിക്കും. ഇന്ത്യൻ ഇലവനിൽ സച്ചിന് പുറമേ സേവാംഗ്, ആർപി സിംഗ്, സഹീർ ഖാൻ, അജിത് അഗാർക്കർ എന്നിവരും പങ്കെടുക്കും.