രോഹിത് ശർമ്മ ഇന്ത്യയിലേക്ക് മടങ്ങും, ഏകദിന, ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല

MOUNT MAUNGANUI, NEW ZEALAND - FEBRUARY 02: Virat Kohli suffers a leg injury and retires during game five of the Twenty20 series between New Zealand and India at Bay Oval on February 02, 2020 in Mount Maunganui, New Zealand. (Photo by Fiona Goodall/Getty Images)
- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി തന്നെ നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യയുടെ ഓപ്പറും പ്രധാന ബാറ്റ്സ്മാനുമായ രോഹിത് ശർമ്മ ന്യൂസിലൻഡ് പരമ്പരയിൽ ഇനി കളിക്കില്ല. ട്വി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഏറ്റ പരിക്കാണ് രോഹിതിന് പ്രശ്നമായിരിക്കുന്നത്. ന്യൂസിലൻഡിനെതിരെ ബാറ്റ് ചെയ്യുമ്പോൾ കാഫിനേറ്റ പരിക്ക് കാരണം റിട്ടയർ ചെയ്യേണ്ടി വന്നിരുന്നു രോഹിതിന്. താരം അന്ന് ഫീൽഡിംഗിനും ഇറങ്ങിയില്ല.

പരിക്ക് സാരമുള്ളതല്ല എന്നാണ് ആദ്യം പറഞ്ഞത് എങ്കിൽ ഇപ്പോൾ ബി സി സി ഐയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് രോഹിത് ഇന്ത്യയിലേക്ക് മടങ്ങും എന്നാണ്. താരം ടെസ്റ്റ് പരമ്പരയിലോ ഏകദിന പരമ്പരയിലോ പങ്കെടുക്കില്ല. ടെസ്റ്റിലും ഏകദിനത്തികും ഗംഭീര ഫോമിൽ നിൽക്കെയാണ് രോഹിതിന് ഈ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

Advertisement