Premier LeagueSerie ATransfer

ലുകാകുവിനായുള്ള ചെൽസിയുടെ ആദ്യ ഓഫർ ഇന്റർ മിലാൻ തള്ളി

ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേല് ലുകാകുവിന്റെ തിരിച്ച് ചെൽസിയിൽ എത്തിക്കാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ലുകാകുവിനായി ചെൽസി മുൻപോട്ട് വെച്ചാണ് 85 മില്യൺ പൗണ്ടിന്റെ ഓഫർ ഇന്റർ മിലാൻ തള്ളി. 85 മില്യൺ പൗണ്ട് കൂടാതെ പ്രതിരോധ താരം മാർക്കോസ് അലോൺസോയെയും ഡീലിൽ ഉൾപെടുത്തിയെങ്കിലും ഈ ഓഫർ ഇന്റർ മിലാൻ തള്ളുകയായിരുന്നു.

എന്നാൽ ചെൽസി ലുകാകുവിനായി മെച്ചപ്പെട്ട ഒരു ഓഫർ വീണ്ടും സമർപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ബൊറൂസിയ ഡോർട്മുണ്ട് താരം ഏർലിങ് ഹാളണ്ടിനെ സ്വന്തമാകാൻ ചെൽസി ശ്രമിച്ചെങ്കിലും അത് നാടകത്തിരുന്നതിനെ തുടർന്നാണ് ഇന്റർ മിലാൻ ഫോർവേഡ് ലുകാകുവിനെ വീണ്ടും ടീമിൽ എത്തിക്കാൻ ചെൽസി ശ്രമം ആരംഭിച്ചത്.