Premier League

ക്രിസ്റ്റൽ പാലസിൽ 15ആം വർഷം, കരാർ പുതുക്കി ഗോൾകീപ്പർ

ജൂലിയൻ സ്പെരോനി ക്രിസ്റ്റൽ പാലസിൽ തുടരും. 39കാരനായ താരം ഒരു വർഷത്തേക്കും കൂടി ക്ലബുമായി കരാർ ഒപ്പിട്ടു. ഇതോടെ ക്ലബിനൊപ്പം താരം 15 വർഷം പൂർത്തിയാക്കും എന്ന് ഉറപ്പായി. 2004ൽ ക്രിസ്റ്റൽ പാലസിൽ എത്തിയ താരം ക്രിസ്റ്റൽ പാലസ് ക്ലബിന്റെ തന്നെ മുഖമായി മാറി. 403 മത്സരങ്ങൾ ക്ലബിന്റെ വല കാത്ത സ്പെരോനി ക്ലബ് ചരിത്രത്തിൽ ഏറ്റവും കൂടുത മത്സരങ്ങൾ കളിച്ച ഗോൾകീപ്പറാണ്.

4 തവണ ക്ലബിന്റെ പ്ലയർ ഓഫ് ദി ഇയർ ആയിട്ടുമുണ്ട് സ്പെരോനി. ഇത് ക്ലബ് റെക്കോർഡുമാണ്. വേറെ ആരും ക്രിസ്റ്റൽ പാലസിൽ ഈ അവാർഡ് ഇത്രയധികം തവണ സ്വന്തമാക്കിയിട്ടില്ല. കഴിഞ്ഞ സീസണിൽ ഹെന്നെസിക്ക് പിറകിലായിരുന്നു എങ്കിലും 11 മത്സരങ്ങളിൽ ഈ ക്ലബ് ഇതിഹാസം കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial