അലിസണ് ലിവർപൂളിൽ ദീർഘകാല കരാർ
ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കറിന് ലിവർപൂളിൽ ദീർഘകാല കരാർ. പുതിയ 6 വർഷത്തെ കരാറിലാണ്അലിസൺ ലിവർപൂളിൽ ഒപ്പുവെച്ചത്. ഇത് പ്രകാരം 28കാരനായഅലിസൺ 2027 വരെ ലിവർപൂളിൽ തുടരും. കഴിഞ്ഞ വർഷങ്ങളിൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും നേടിയപ്പോൾഅലിസണിന്റെ പ്രകടനം നിർണായകമായിരുന്നു.
2018ൽ റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയതുമുതൽഅലിസൺ ലിവർപൂൾ ജേഴ്സിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ മറ്റു ലിവർപൂൾ താരങ്ങളായ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡും ഫാബിനോയും ലിവർപൂളിൽ പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു. വാൻ ഡൈക്, മുഹമ്മദ് സല. റോബർട്സൺ എന്നിവർ ഉടൻ തന്നെ പുതിയ കരാറിൽ ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്.