OthersFeatured

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; വെയിറ്റ്‌ലിഫ്റ്റിംഗിൽ വെള്ളി നേടി ഋഷികാന്ത സിംഗ്!

Resizedimage 2026 07 26 16 21 58 5043[1]


കോമൺവെൽത്ത് ഗെയിംസ് വെയിറ്റ്‌ലിഫ്റ്റിംഗിൽ ഇന്ത്യയ്ക്കായി മെഡൽ വേട്ട തുടരുന്നു. മെൻസ് കാറ്റഗറിയിൽ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയുടെ ഋഷികാന്ത സിംഗ് വെള്ളി മെഡൽ സ്വന്തമാക്കി.


സ്നാച്ചിൽ 121 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെയാണ് ഋഷികാന്ത തുടക്കമിട്ടത്. എന്നാൽ ക്ലീൻ & ജെർക്കിൽ മലേഷ്യൻ താരം അനിഖ് കസ്ദാൻ 152 കിലോഗ്രാം ഉയർത്തി ആകെ 273 കിലോഗ്രാമോടെ സ്വർണ്ണം കരസ്ഥമാക്കുകയായിരുന്നു.


സ്നാച്ചിൽ 121 കിലോയും ക്ലീൻ & ജെർക്കിൽ 143 കിലോയും അടക്കം ആകെ 264 കിലോഗ്രാം ഉയർത്തിയാണ് ഋഷികാന്ത ഇന്ത്യയ്ക്കായി വെള്ളി മെഡൽ ഉറപ്പിച്ചത്.