FeaturedOthers

ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി അനാഹത് സിംഗ്; ഇന്ത്യക്ക് ആയി ചരിത്രം കുറിച്ചു!

Resizedimage 2026 07 25 23 22 05 9879[1]

വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഈജിപ്തിന്റെ രണ്ടാം സീഡ് താരം റുഖയ്യ സലീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഇന്ത്യയുടെ അനാഹത് സിംഗ് ലോക ചാമ്പ്യനായി. ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 11-3, 11-7, 11-9 എന്ന സ്കോറിനാണ് പതിനെട്ടുകാരിയായ അനാഹത് ചരിത്ര വിജയം സ്വന്തമാക്കിയത്.


വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടമാണ് ഇതോടെ അനാഹത് സ്വന്തമാക്കിയത്. മാത്രമല്ല, സ്ക്വാഷിൽ ഏതൊരു തലത്തിലും ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് അനാഹത്.

ഇന്ത്യൻ സ്പോർട്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി മാറിയ ഈ നേട്ടം രാജ്യത്തെ വരുംതലമുറ സ്ക്വാഷ് താരങ്ങൾക്ക് വലിയ ആവേശവും പ്രചോദനവുമാകും.