കോമൺവെൽത്ത് ഗെയിംസ്: മീരഭായി ചാനുവിന് ഹാട്രിക് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് 2026ല്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ നേട്ടം. ഇന്ന് വെയിറ്റ്ലിഫ്റ്റിംഗിൽ ഇന്ത്യയുടെ മീരഭായി ചാനുവാണ് സ്വര്‍ണ്ണം നേടിയത്. ഇത് 31 വയസ്സുകാരി ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ സ്വര്‍ണ്ണ മെഡലാണ്. 48 കിലോ വിഭാഗത്തിൽ മത്സരിച്ച മീരഭായി സ്നാച്ചിൽ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 105 കിലോയയും ഉയര്‍ത്തി 190 കിലോയുടെ മികവോട് കൂടിയാണ് സ്വര്‍ണ്ണം നേടിയത്.
സ്നാച്ചിൽ കോമൺവെൽത്ത് റെക്കോര്‍ഡും താരം സ്വന്തമാക്കി. 2018, 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യന്‍ താരം 49 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണം നേടിയത്. വെള്ളി മെഡൽ നൈജീരിയയുടെ റുഥ് അസുക്വോവും വെങ്കല മെഡൽ മലേഷ്യയയുടെ ഐറീന്‍ ജെയിന്‍ ഹെന്‍റിയും സ്വന്തമാക്കി.