La Liga

ലാലിഗയിലെ അവസാന മത്സരത്തിൽ കളിക്കാൻ താല്പര്യമില്ല എന്ന് ബെയ്ല്

ലാലിഗയിൽ കിരീടം ഉറപ്പിച്ച റയൽ മാഡ്രിഡ് ഇന്ന് അവരുടെ ലീഗിലെ അവസാന മത്സരത്തിൽ ലെഗനെസിനെ നേരിടുകയാണ്. പക്ഷെ ലെഗനെസിനെ നേരിടുന്ന സ്ക്വാഡിൽ ബെയ്ല് ഉണ്ടാകില്ല. കളിക്കാൻ താല്പര്യമില്ല എന്ന് ബെയ്ല് തന്നെ പറഞ്ഞതിനാൽ താരത്തെ മാച്ച് സ്ക്വാഡിൽ നിന്ന് സിദാൻ ഒഴിവാക്കി. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച ഹാമസ് റോഡ്രിഗസിനെയും സിദാൻ മാച്ച് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ബെയ്ലും സിദാനും തമ്മിൽ വളരെയേറെ കാലമാറ്റി പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ബെയ്ലിനെ സിദാൻ അവസാന കുറേ കാലമായി ആദ്യ ഇലവനിൽ ഇറക്കാറുമില്ല. ഈ സീസൺ അവസാനത്തോടെ ബെയ്ല് റയൽ മാഡ്രിഡ് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.