ഞങ്ങളായിരുന്നു മികച്ച ടീം, തോൽവിയ്ക്ക് ശേഷം പ്രതികരണവുമായി ജാവോ കാൻസെലോ

റയൽ മാഡ്രിഡിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ബാഴ്സലോണ ഫുൾബാക്ക് ജാവോ കാൻസെലോ. മത്സരത്തിൽ തങ്ങളായിരുന്നു കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തതെന്നും എന്നാൽ റയൽ മാഡ്രിഡിന്റെ ക്ലിനിക്കൽ ഫിനിഷിംഗ് മത്സരഫലത്തെ മാറ്റിമറിച്ചെന്നും കാൻസെലോ വ്യക്തമാക്കി.
”ഞങ്ങളായിരുന്നു കളയിൽ ആധിപത്യം പുലർത്തിയത്, ഞങ്ങളായിരുന്നു കൂടുതൽ മികച്ച ടീം,” എന്ന് ജാവോ കാൻസെലോ പറഞ്ഞു.
റയൽ മാഡ്രിഡിന്റെ അപകടകരമായ കളിശൈലിയെക്കുറിച്ചും താരം മുന്നറിയിപ്പ് നൽകി. “പക്ഷേ ഇത് റയൽ മാഡ്രിഡ് ആണ്, അവർക്ക് ചെറിയ അവസരങ്ങൾ ലഭിച്ചാൽ പോലും അവർ നിങ്ങളെ ഗോൾ അടിച്ചു തോൽപ്പിക്കും,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.