സ്റ്റോക്സ് ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍, ഷാക്കിബും ജഡേജയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ – ആകാശ് ചോപ്ര

- Advertisement -

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരാണെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര. തന്റെ അഭിപ്രായത്തില്‍ ബെന്‍ സ്റ്റോക്സ് ആണ് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനും ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ആണ് തന്റെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം പിടിച്ച മറ്റു രണ്ട് താരങ്ങളെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

സ്റ്റോക്സ് നിലവില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നും അതിനാല്‍ തന്നെ ലോകോത്തര നിലവാരമുള്ള ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി താന്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

Advertisement