Indian Super League

സമ്മർദ്ദങ്ങൾ തന്നെ ബാധിക്കാതെ നോക്കും എന്ന് സഹൽ അബ്ദുൽ സമദ്

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം തനിക്ക് ചുറ്റും ഉള്ള വാർത്തകളും തന്നെ പുകഴ്ത്തുന്നതും ശ്രദ്ധിക്കുന്നില്ല എന്ന് വ്യക്തമാക്കി. ഇത്തരം സമ്മർദ്ദങ്ങൾ സാധാരണയാണെന്നും അത് തന്റെ മത്സരത്തെ ബാധിക്കാതെ താൻ നോക്കുന്നുണ്ട് എന്നും സഹൽ അബ്ദുൽ സമദ് പറഞ്ഞു. താൻ തന്റെ ഫുട്ബോൾ ആസ്വദിക്കുകയാണ് ഇപ്പോൾ എന്നും സഹൽ പറഞ്ഞു.

ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ആണ് ഉള്ളത്. ഇന്ത്യക്കായി കളിക്കുന്നത് വലിയ കാര്യമാണെന്നും ഏതൊരു യുവതാരത്തിന്റെയും സ്വപ്നമാണ് ഇന്ത്യക്കായി കളിക്കുക എന്നതെന്നും സഹൽ പറഞ്ഞു. ഒക്ടോബർ 15ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഹൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.