Indian Super League

പവൻ കുമാർ ഇനി ജംഷദ്പൂരിൽ കളിക്കും

പഞ്ചാബ് ഗോൾകീപ്പർ പവൻ കുമാർ ഇനി ജംഷദ്പൂരിന്റെ വല കാക്കും. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ പവൻ കുമാറുമായി ജംഷദ്പൂർ എഫ് സി കരാറിൽ എത്തി. 2022വരെയുള്ള കരാറിൽ താരം ഒപ്പുവെച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തി.

അവസാന രണ്ടു സീസണിൽ നോർത്ത് ഈസ്റ്റിൽ കളിച്ച പവൻ കുമാറിന് വളരെ കുറവ് മത്സരത്തിൽ മാത്രമേ അവസരം ലഭിച്ചുള്ളൂ. നോർത്ത് ഈസ്റ്റിനു മുമ്പ് രണ്ടു സീസണിൽ ചെന്നൈയിനിൽ ആയിരുന്നു പവൻ കുമാർ കളിച്ചിരുന്നത്. മുമ്പ് ബെംഗളൂരു എഫ് സിയിലും മോഹൻ ബഗാനിലും പവൻ കളിച്ചിട്ടുണ്ട്. രണ്ട് ഐ എസ് എൽ കിരീടവും ഒരു ഐ ലീഗ് കിരീടവും ഒരു ഫെഡറേഷൻ കപ്പും പവൻ കരിയറിൽ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.