Indian Super League

ഒഡീഷ ഇന്ന് ആദ്യമായി ഒഡീഷയിൽ

അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം ഒഡീഷ എഫ് സി സ്വന്തം നാട്ടിൽ കളിക്കാൻ ഇറങ്ങും. ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെ ആകും ഒഡീഷ നേരിടുക. ഈ സീസണിലെ ഒഡീഷയുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങളും പൂനെയിൽ വെച്ചായിരുന്നു നടത്തിയത്. സ്വന്തം നാട്ടിലേക്ക് എത്തിയതോടെ നല്ല ഫലങ്ങളും കിട്ടും എന്ന പ്രതീക്ഷയിലാണ് ഒഡീഷ.

ഇപ്പോൾ ലീഗിൽ ഒമ്പതു മത്സരങ്ങളിൽ നിന്നായി വെറും ഒമ്പതു പോയന്റിൽ നിൽക്കുകയാണ് അവർ. ഗോൾ അടിക്കാൻ ഉള്ള ബുദ്ദിമുട്ടും ഒപ്പം ഡിഫൻസിലെ പാളിച്ചകളും ആണ് ജോസഫ് ഗൊമ്പവുവിന്റെ ടീമിനെ തളർത്തിയത്. ലീഗിൽ ആദ്യം ജംഷദ്പൂരിനെ നേരിട്ടപ്പോൾ ഒഡീഷ പരാജയപ്പെട്ടിരുന്നു. ജംഷദ്പൂരിപ്പോൾ അത്ര മികച്ച ഫോമിൽ അല്ല. സ്ട്രൈക്കർ കാസ്റ്റിൽ ഇന്നും ജംഷദ്പൂരിൽ നിരയിൽ ഉണ്ടായേക്കില്ല.