Indian Super League

വിജയ വഴിയിൽ തിരികെ എത്താൻ ഒഡീഷ, വിജയം തുടരാൻ നോർത്ത് ഈസ്റ്റ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാനത്ത് ഒഡീഷ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഒഡീഷ എഫ്‌സി തങ്ങളുടെ സീസൺ ശക്തമായി ആരംഭിച്ചു എങ്കിലും അവരുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വിജയവഴിയിലേക്ക് മടങ്ങി എത്തുക ആകും അവരുടെ ലക്ഷ്യം. ഒഡീഷ ടീം ആറ് പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. കിക്കോ റാമിറസിന്റെ ടീം അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ ബെംഗളൂരു എഫ്‌സിക്കെതിരെ 3-1ന്റെ ജയവും എസ്‌സി ഈസ്റ്റ് ബംഗാളിന് എതിരെ 6-4ന്റെ ജയവും നേടിയിരുന്നു.

മറുവശത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അവരുടെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെയാണ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്.