Indian Super League

ആദ്യ വിജയം തേടി ഒഡീഷ ഇന്ന് ഗോവയ്ക്ക് എതിരെ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ഒഡീഷയെ നേരിടും. ഐ എസ് എല്ലിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ആണ് ഒഡീഷ ഇന്ന് ഇറങ്ങുന്നത്. 4 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് പരാജയവുമായി വെറും ഒരു പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ് ഒഡീഷ. ആദ്യ നാലു മത്സരങ്ങളിൽ നിന്ന് ആകെ രണ്ടു ഗോൾ മാത്രമെ ഒഡീഷയ്ക്ക് നേടാൻ ആയിട്ടുള്ളൂ.

മറുവശത്തുള്ള എഫ് സി ഗോവ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആണ്. ഇഗോ അംഗുളോയുടെ ഫോമും ഒപ്പം മികച്ച പ്രകടനം ടീമാകെ കാഴ്ചവെച്ചതും ഗോവൻ പരിശീലകൻ ഫെറാണ്ടോയ്ക്ക് പ്രതീക്ഷ നൽകുന്നിണ്ട്. ഇന്ന് വിജയിച്ചാൽ ഗോവയ്ക്ക് ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാൻ ആകും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.