Indian Super League

ലോബോ വീണ്ടും ഈസ്റ്റ് ബംഗാളിൽ

പഞ്ചാബ് എഫ് സിയുടെ മധ്യനിര താരം കേവിൻ ലോബോ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഈസ്റ്റ് ബംഗാളിലേക്ക്. ലോബോയും ഈസ്റ്റ് ബംഗാളുമായി കരാർ ധാരണയിൽ എത്തി. ലോക്ക് ഡൗൺ കഴിഞ്ഞാൽ കരാറിൽ താരം ഒപ്പുവെക്കും. ഒരു വർഷത്തെ കരാറിൽ ആകും ലോബോയുടെ മടങ്ങി വരവ്. 2018ൽ ആണ് അവസാനമായി ലോബോ ഈസ്റ്റ് ബംഗാളിൽ കളിച്ചത്.

2012 മുതൽ 2018വരെ ഈസ്റ്റ് ബംഗാളിനായി കളിച്ച ലൊബോയ്ക്ക് ഈസ്റ്റ് ബംഗാൾ ആരാധകർ നല്ല വരവേൽപ്പ് നൽകിയേക്കും. 2015ൽ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിലും കളിച്ചിട്ടുള്ള താരമാണ് ലോബോ. ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, മുംബൈ എഫ് സി, ഡെമ്പോ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.