Indian Super League

പരിക്ക് ആണ് ഡിഫൻസിലെ പ്രശ്നം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരങ്ങളിലായി ഏറെ ഗോളുകൾ വഴങ്ങുന്നത് ഡിഫൻസ് ലൈനിൽ സ്ഥിരമായി താരങ്ങൾ ഇല്ലാത്തത് കൊണ്ടാണ് എന്ന് കിവു വികൂന. ഇന്നലെ ഒഡീഷയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് നാലു ഗോളുകൾ വഴങ്ങിയിരുന്നു. ഇന്നലെ ഇന്ത്യൻ ഡിഫൻസ് വെച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. കോസ്റ്റയ്ക്ക് പരിക്കായത് കൊണ്ടാണ് ടീമിൽ ഇല്ലാത്തത് എന്നും കോനെ പരിക്ക് മാറി വരുന്നത് കൊണ്ടാണ് ഇന്നലെ ആദ്യ ഇലവനിൽ ഇല്ലായിരുന്നത് എന്നും കിബു പറഞ്ഞു.

തനിക്ക് ഉള്ള കളിക്കാരെ വെച്ച് മാത്രമെ കളിക്കാൻ ആകും എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്ക് കൂട്ടുകെട്ടായ കോനെയും കോസ്റ്റയും പലപ്പോഴും ടീമിന്റെ പുറത്തായിരുന്നു. ഇന്നലെ നടന്ന മത്സരത്തിനിടയിൽ ഫുൾബാക്ക് നിശി കുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഡിഫൻസ് കൂടുതൽ പ്രതിസന്ധിയിൽ ആയി.