Indian Super League

മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, എ ടി കെയ്ക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പത്തൊമ്പതാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ഇവാൻ വുകമാനോവിച് കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിക്ക് കാരണം സഹലും സസ്പെൻഷൻ കാരണം ലൂണയും കൊൽക്കത്തയിൽ ഇല്ല.

ഗിൽ ആണ് ഇന്ന് വലക്കു മുന്നിൽ. നിശു, ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങുന്നത്. സഹൽ, ലൂണ എന്നിവർക്ക് പകരം ജിയാന്നുവും ബ്രൈസും ഇറങ്ങുന്നു. ദിമിത്രോസ്, രാഹുൽ എന്നിവരും അറ്റാക്കിൽ ഉണ്ട്. ലെസ്കോവിച് ഇന്ന് ബെഞ്ചിൽ ഉണ്ട്.

20230218 184420

ടീം: ഗിൽ, നിശു, ഹോർമി, മോംഗിൽ, ജെസ്സൽ, ജീക്സൺ, ഇവാൻ, രാഹുൽ, ബ്രൈസ്, ജിയാന്നു, ദിമിത്രോസ്,