ജെസ്സൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഇല്ല, ഔദ്യോഗിക പ്രഖ്യാപനം വന്നു
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയിരുന്ന ജെസ്സൽ ഇനി ക്ലബിന് ഒപ്പം ഇല്ല. ഇന്ന് ഔദ്യോഗികമായി ബ്ലാസ്റ്റേഴ്സ് തന്നെ ജെസ്സൽ ക്ലബ് വിടുകയാണെന്ന് അറിയിച്ചു. നാലു വർഷമായി ജെസ്സൽ ക്ലബിനു നൽകിയ സംഭാവനക്ക് നന്ദി പറയുന്നതായും ക്ലബ് അറിയിച്ചു. ജെസ്സൽ ഇനി ബെംഗളൂരു എഫ് സിയിലേക്ക് ആകും പോവുക. ജെസ്സൽ ബെംഗളൂരു എഫ് സിയിൽ രണ്ടു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.

കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് മുന്നിൽ ഓഫർ വെച്ചിരുന്നു എങ്കിലും കരാർ ഒരു വർഷത്തേക്ക് മാത്രമായിരുന്നു. ഇതാണ് താരം ബ്ലാസ്റ്റേഴ്സ് ഓഫർ നിരസിച്ച് ബെംഗളൂരുവിലേക്ക് പോകാൻ കാരണം.
This is to inform that Jessel Carneiro will be departing the club, bringing to an end his association with the Blasters family.
We would like to thank him for being an integral part of our setup over the last four seasons.#KBFC #KeralaBlasters pic.twitter.com/I25HsJ4wm7
— Kerala Blasters FC (@KeralaBlasters) May 30, 2023
ലെഫ്റ്റ് ബാക്കായ ജെസ്സൽ ഈ സീസണിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് താരം ആയിരുന്നു അണിഞ്ഞിരുന്നത്. നാലു വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ജെസ്സൽ ആകെ 63 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ കളിച്ചിരുന്നു.