Indian Super League

ഐ എസ് എൽ ഫൈനലിന് വീണ്ടും ഗോവ വേദിയാകാൻ സാധ്യത

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഫൈനൽ മത്സരത്തിന് ഗോവയിലെ ഫതോർഡ സ്റ്റേഡിയം വേദിയാകാൻ സാധ്യത. ഗോവയിലോ മുംബൈയിലോ ആകും ഫൈനൽ നടക്കുക എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ഫുട്ബോൾ അരീനയുടെ കപ്പാസിറ്റി കുറവാണ് എന്നതു കൊണ്ട് മുംബൈയുടെ സ്ഥാനം ഇപ്പോൾ രണ്ടാമതാണ്‌.

ഗോവ 23 02 13 01 01 29 090

അവസാന മൂന്ന് ഐ എസ് എൽ ഫൈനലുകളും ഗോവയിൽ ആണ് നടന്നത്. കഴിഞ്ഞ സീസണിൽ ഫതോർഡയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സും ഹൈദരബാദും ഫൈനലിൽ ഏറ്റുമുട്ടിയത്. ആകെ നാലു ഫൈനലുകൾ ഗോവയിൽ നടന്നിട്ടുണ്ട്. കേരളവും കൊൽക്കത്തയും ആണ് പരിഗണനയിൽ ഉള്ള മറ്റു സ്റ്റേഡിയങ്ങൾ. പക്ഷെ ഗോവ തന്നെയാകും വേദി എന്നാണ് സൂചനകൾ.