ഗാരി ഹൂപ്പർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും
അവസാന രണ്ടു മത്സരങ്ങളിൽ പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇല്ലാതിരുന്ന ഗാരി ഹൂപ്പർ ഇന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാകും. ഗാരി ഹൂപ്പറിന്റെ പരിക്ക് മാറി എന്നും താരം അവസാന രണ്ടു ദിവസമായി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എന്നും കിബു വികൂന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ ആണ് നേരിടുന്നത്.
അവസാന രണ്ടു മത്സരങ്ങളിലും ഗാരി ഹൂപ്പറിന്റെ അഭാവത്തിൽ മറെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ ആദ്യ ഇലവനിൽ ഇറങ്ങിയത്. മറെ തന്നെ ആകും ഇന്നും ആദ്യ ഇലവനിൽ എത്തുക. സബ്ബായാകും ഗാരി ഹൂപ്പർ എത്തുക. ഗാരി ഹൂപ്പറിനേക്കാൽ മികച്ച പ്രകടനം നടത്തിയത് കൊണ്ട് മറെ ആദ്യ ഇലവനിൽ സ്ഥാനം ഇപ്പോൾ ഉറപ്പിച്ചിട്ടുണ്ട്.