Indian Super League

“ഹൈ പ്രസിങ് നടത്തി എതിരാളികളെ സമ്മർദ്ദത്തിൽ ആക്കുന്ന ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റാൻ ആണ് ആഗ്രഹം”

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2021-22 സീസണിലെ 38-ാം മത്സരത്തിൽ
ചെന്നൈയിനെ നാളെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. മുംബൈ സിറ്റി എഫ്‌സിക്കെതിരായ 3-0ന്റെ വിജയത്തിൽ നിന്ന് ആത്മവിശ്വാസം ഉൾകൊണ്ട് ഈ സീസൺ പടുത്ത് ഉയർത്തണം എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു.

പ്രകടനങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു, ഇതുവരെ, ഞങ്ങൾ വളരെ സന്തുഷ്ടരാണ്, കാരണം ഞങ്ങളുടെ കളിക്കാർ എല്ലാ വശങ്ങളിലും മെച്ചപ്പെടുന്നുണ്ട്. ഇവാൻ പറഞ്ഞു. “ഒരോ കളിയിലും പുതിയ കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കണം, വിജയത്തിനായി പ്രതിജ്ഞാബദ്ധരായിരിക്കുക: എല്ലാ ഗെയിമുകളും വിജയിക്കാൻ സാധിക്കുന്ന വിധത്തിൽ ടീം മാറ്റണം” – അദ്ദേഹം പറഞ്ഞു

ഹൈ പ്രസിങ് നടത്തി എതിരാളികളെ സമ്മർദ്ദത്തിൽ ആക്കുന്ന ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റാൻ ആണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.