Indian Super League

ഹക്കുവും സന്ദീപും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് ഉറപ്പ് പറയാതെ കിബു

കഴിഞ്ഞ മത്സരത്തിൽ ഹൈദരബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിച്ച സെന്റർ ബാക്ക് കൂട്ടുകെട്ടായ ഹക്കുവും സന്ദീപും ഇന്ന് മുംബൈ സിറ്റിക്ക് എതിരെ ഇറങ്ങും എന്ന് ഉറപ്പു പറയാതെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. രണ്ട് താരങ്ങളുടെയും പ്രകടനം ഗംഭീരമായിരുന്നു എന്നും അവരുടെ പ്രകടനം തനിക്ക് അവരിൽ ഉള്ള വിശ്വാസം കൂട്ടി എന്നും കിബു പറഞ്ഞു. എന്നാൽ ആര് സ്റ്റാർട്ട് ചെയ്യുമെന്ന് പറയാൻ ആവില്ല എന്ന് അദ്ദേഹം പറഞ്ഞു.

എതിരാളികളെ നോക്കിയാണ് താൻ ടീം ഒരുക്കുക. കോസ്റ്റയും കോനയും പരിശീലനം നടത്തുന്നുണ്ട് എന്നും അവർ പരിക്ക് മാറി എത്തി എന്നും വികൂന പറഞ്ഞു. ഹക്കുവും സന്ദീപും പോലെ ടീമിലെ എല്ലാവരും അവസരവും കാത്ത് നിൽക്കുകയാണ്. പ്രകടനങ്ങൾ നല്ലത് ആണെങ്കിൽ വിദേശ താരമാണോ ഇന്ത്യൻ താരമാണോ എന്നോ യുവ താരമാണോ പരിചയ സമ്പത്തുള്ള താരമാണോ എന്നൊന്നും താൻ കാര്യമാക്കില്ല എന്നും കിബു പറഞ്ഞു.