Indian Super League

ഫകുണ്ടോ പെരേരയ്ക്ക് സീസൺ അവസാനിക്കും മുമ്പ് തിരികെ എത്തിയേക്കും

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന വാർത്തയാണ് പരിശീലകൻ കിബു വികൂന ഇന്ന് നൽകിയത്. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായിരുന്ന ഫകുണ്ടോ പെരേര പരിക്ക് മാറി ഉടൻ തിരികെയെത്താൻ സാധ്യതയുണ്ട് എന്ന് കിബു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു‌. ഫകുണ്ടോ ഇപ്പോൾ ക്വാരന്റൈനിൽ ആണ്. താരം തന്റെ റൂമിൽ നിന്ന് പരിശീലനം നടത്തുന്നുണ്ട്. കിബു പറഞ്ഞു.

ക്വാരന്റൈൻ കഴിഞ്ഞാൽ ഫകുണ്ടോ ടീമിനൊപ്പം പരിശീലനം നടത്തും എന്നും ഫിറ്റ്നെസ് വിലയിരുത്തി മാച് സ്ക്വാഡിൽ എത്തും എന്നും കിബു പറഞ്ഞു. സീസണിലെ അവസാന രണ്ടു മത്സരങ്ങൾ എങ്കിലും ഫകുണ്ടോ കളിക്കും എന്നാണ് പ്രതീക്ഷ. പരിശീലനത്തിനിടയിൽ മൂക്കിന് പരിക്കേറ്റ ഫകുണ്ടോ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.