Indian Super League

ഈസ്റ്റ് ബംഗാൾ കോച്ചും പുറത്താകും, പകരം മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഷറ്റോരി എത്തിയേക്കും

കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാന്റെ പരിശീലകൻ പുറത്തായതിനു പിന്നാലെ ഈസ്റ്റ് ബംഗാൾ പരിശീലകനും പുറത്താകുന്നു. ഈസ്റ്റ് ബംഗാൾ പരിശീലകൻ മനോളോ ഡിയസിനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു വിജയം ഇല്ലാത്ത ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് പരിശീലകനെ മാറ്റിയാൽ ടീം രക്ഷപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്‌‌.

മുൻ റയൽ മാഡ്രിഡ് യൂത്ത് ടീം കോച്ച് ആയ മനോളോ ഡിയസ് ഈ സീസൺ തുടക്കത്തിൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്.. റയൽ മാഡ്രിഡ് അക്കദമി, റയൽ മാഡ്രിഡ് സി, റയൽ മാഡ്രിഡ് ബി ടീമുകളെ അദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് യൂത്ത് ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുമുണ്ട്. മനോളോക്ക് പകരം മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി ഈസ്റ്റ് ബംഗാൾ പരിശീലകനായി എത്തിയേക്കും എന്നാൺ അഭ്യൂഹം.