Indian Super League

ഈസ്റ്റ് ബംഗാൾ ഐ എസ് എൽ ബിഡ് ഔദ്യോഗികമായി സമർപ്പിച്ചു

ഐ എസ് എല്ലിലേക്ക് വരാനുള്ള അവസാന ചുവട് വെച്ചിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഐ എസ് എല്ലിലേക്ക് പുതിയ ടീമിനെ ക്ഷണിച്ച എഫ് എസ് ഡി എലിന്റെ ബിഡ് ഡോകുമന്റ് സ്വീകരിച്ച ഈസ്റ്റ് ബംഗാൾ ഇന്നലെ അപേക്ഷ ഔദ്യോഗികനായി സമർപ്പിച്ചു . ഈസ്റ്റ് ബംഗാളിന്റെ പുതിയ ഉടമകളായ ശ്രീസിമന്റ് ആണ് ബിഡ് ഡോകുമെന്റ് ഓൺലൈൻ വഴി കൈപറ്റിയത് എങ്കിലും ബിഡ് സമർപ്പിച്ചത് ഈസ്റ്റ് ബംഗാൾ എന്ന പേരിലാണ്. ഈസ്റ്റ് ബംഗാളിനൊപ്പം ശ്രീ‌സിമന്റിന്റെ പേരില്ലാത്ത ആരാധകർക്ക് ആശ്വാസം നൽകും. മുമ്പ് ക്വസ് സ്പോൺസറായി എത്തിയപ്പോൾ വന്നതു പോലെ സ്പോൺസറുടെ പേര് ക്ലബിനു ഒപ്പം ഇത്തവണ വന്നേക്കില്ല‌.

ഒരു ടീമിന് മാത്രം ആണ് ഇത്തവണ നേരിട്ട് പ്രവേശനം നൽകാൻ ഐ എസ് എൽ അധികൃതർ ഉദ്ദേശിക്കുന്നത്. ഡെൽഹി, ലുധിയാന, കൊൽക്കത്ത, അഹമ്മദാബാദ്, സിലിഗുരി, ഭോപ്പാൽ എന്നീ നഗരങ്ങളിൽ നിന്നുള്ള ടീമുകൾക്ക് അപേക്ഷ സമർപ്പിക്കാം എന്ന് പറഞ്ഞു എങ്കിലും ഈസ്റ്റ് ബംഗാൾ മാത്രമാണ് ഇതുവരെ അപേക്ഷ നൽകിയ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നലെ അവസാനിച്ചു.

സെപ്റ്റംബർ അവസാനത്തോടെ ഈസ്റ്റ് ബംഗാളിന്റ ഐ എസ് എൽ പ്രവേശനം ഐ എസ് എൽ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാൾ കൂടെ എത്തിയാൽ ഐ എസ് എല്ലിൽ 11 ടീമുകൾ ആകും.